കൊച്ചി: (www.evisionnews.in) സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും കൊച്ചു കുട്ടികള്‍ക്ക് നല്‍കുന്ന മരുന്നില്‍ കൂടിയതോതില്‍ ആല്‍ക്കഹോള്‍ കലര്‍ന്നിരിക്കുന്നതായി റിപ്പോര്‍ട്ട്. കുട്ടികള്‍ക്ക് നല്‍കുന്ന പാരസെറ്റാമോള്‍ സിറപ്പിലാണ് 95 ശതമാനം ആല്‍ക്കഹോള്‍ കലര്‍ന്നിരിക്കുന്ന ഞെട്ടിപ്പിക്കുന്ന വിവരം കണ്ടെത്തിയത്. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഴി സൗജന്യമായി വിതരണം ചെയ്ത മരുന്നിലാണ് മദ്യം കലര്‍ന്നിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് മരുന്നുകളുടെ വിതരണം നിര്‍ത്തിവച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടാണ് പരാതി നല്‍കിയത്. മൂന്നര ലക്ഷം ബോട്ടിലുകള്‍ ഇതിനോടകം വിവിധ ആശുപത്രികളിലായി വിതരണം ചെയ്തിട്ടുണ്ട്.
പനിക്ക് നല്‍കുന്ന മരുന്നാണിത്. അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കാനുള്ളതാണ് ഈ മരുന്ന്. നാഗ്പൂര്‍ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് മരുന്ന് വിതരണം ചെയ്തത്. പാരസെറ്റമോള്‍ ലയിപ്പിക്കുന്നതിനായി പാരഹൈഡ്രോക്‌സി ബെന്‍സോയ്റ്റ് എന്ന രാസവസ്തുവാണ് ഉപയോഗിക്കേണ്ടത്. അതിന് പകരമായി ഇവിടെ ഉപയോഗിച്ചിരിക്കുന്നത് മദ്യമാണ്.
കോര്‍പ്പറേഷനിലെ വിദഗ്ധസമിതി കമ്പനി സന്ദര്‍ശിച്ച് പരിശോധന നടത്തിയ ശേഷമാണ് കരാറിന് അന്തിമ അംഗീകാരം നല്‍കുന്നത്. എന്നാല്‍ വിതരണത്തിനെത്തിയത് ആരോഗ്യത്തിനു ഹാനികരമായ മരുന്നും. പല ആശുപത്രികളിലും ഇതിനോടകം രോഗികള്‍ക്ക് ഈ മരുന്ന് വിതരം ചെയ്തു കഴിഞ്ഞുവെന്നും ജീവനക്കാര്‍ പറയുന്നു.
keywords : children-medicine-paracitamol-syrup
Post a Comment
0 Comments