ചെറുവത്തൂര്‍ (www.evisionnews.in): തുരുത്തി റൗളത്തുല്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ നിന്ന് അഞ്ചു അധ്യാപികമാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സംഭവത്തില്‍ സിപിഎം ജില്ലാ നേതൃത്വം വെട്ടിലായി. തൃക്കരിപ്പൂര്‍ എംഎല്‍എ കെ.കുഞ്ഞിരാമന്‍ പിരിച്ചുവിടലിനെ അപലപിച്ചപ്പോള്‍ ജില്ല സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന് മിണ്ടാട്ടമേയില്ല.
സ്‌കൂളിന്റെ ചെയര്‍മാന്‍ പൗരപ്രമുഖനും പ്രവാസിയും സിപിഎം അംഗവുമായ ടിസിഎ റഹ്മാനാണ്. സ്‌കൂളിലെ എല്‍പി വിഭാഗത്തില്‍ പഠിപ്പിക്കുന്ന അഞ്ചു അധ്യപികമാരെയാണ് പിരിച്ചുവിട്ടത്. പിരിച്ചുവിടപ്പെട്ടവര്‍ സിപിഎം അനുഭാവികളാണ്. പിരിച്ചുവിടലിനെതിരെ ജില്ലാ സെക്രട്ടറിക്ക് പരാതി നല്കിയിട്ടും അതിനുമേല്‍ അടയിരിക്കുകയാണ് നേതാവ് ചെയ്തതെന്ന് അധ്യാപികമാര്‍ കുറ്റപ്പെടുത്തുന്നു.
പിരിച്ചുവിടപ്പെട്ടവര്‍ മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ സര്‍വീസുള്ളവരാണ്. ഇവര്‍ക്ക് പകരം നിയമിച്ചത് ബിഎഡുകാരെയാണ് ഇത് വിദ്യാഭ്യാസ ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത് കരിവെള്ളൂര്‍ പാലക്കുന്നിലെ പദ്മനാഭനാണ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍. ഇദ്ദേഹം മാര്‍ക്‌സിസ്റ്റു അധ്യാപക സംഘടനയുടെ നേതാവായിരുന്നു. പിരിച്ചുവിടലില്‍ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും തുടരുന്ന മൗനവും ചര്‍ച്ചയായിട്ടുണ്ട്.
Keywords: Kasragod-news-cheruvathur-school-pirichuvidal-kp-satheeshchandran
Post a Comment
0 Comments