കൊച്ചി:(www.evisionnews.in)അഡ്വക്കറ്റ് ജനറൽ ഓഫീസിനെ ചൊല്ലി ഹൈക്കോടതി ജഡ്ജിയും സംസ്ഥാന സർക്കാരും തമ്മിൽ ശീതയുദ്ധം തുടരുന്നതിനിടയിൽ അതിനാടകീയമായി ചുവടു മാറ്റികൊണ്ട് ഹൈക്കോടതിയുടെ പരാമർശത്തിൽ യാഥാർത്യമുണ്ടെങ്കിൽ അഭിഭാഷകർ സ്വയം തിരുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
ഞായറാഴ്ച കൊച്ചിയിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർക്കാർ അഭിഭാഷകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വിമർശനത്തെ ക്രിയാത്മകമായി കാണണം.ഇത് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാൻ സാധിക്കും മുഖ്യമന്ത്രി അഭിഭാഷകരെ ഉപദേശിച്ചു.
ജുഡീഷ്യറിയുമായി യുദ്ധത്തിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ ജ.അലക്സാണ്ടർ തോമസ് അഡ്വക്കറ്റ് ജനറൽ ഓഫീസിനെതിരെ നടത്തിയ പരാമർശം നീക്കി കിട്ടാൻ സുപ്രീം കോടതിയെ സംസ്ഥാന സർക്കാർ സമീപിക്കില്ലെന്ന് ഉറപ്പായി.കേസ് നടത്തിപ്പിൽ അഡ്വക്കറ്റ് ജനറൽ ഓഫീസ് പുലർത്തുന്ന കെടുകാര്യസ്ഥതക്കെതിരെ രണ്ടു തവണയാണ് കോടതിയിൽ നിന്ന് വിമർശനം ഉണ്ടായത്.ജ.അലക്സാണ്ട്ര തോമസ് നടത്തിയ വിമർശനത്തിനെതിരെ മുഖ്യമന്ത്രിയും സാംസ്കാരിക വകുപ്പ് മന്ത്രി പി.സി.ജോസഫും നടത്തിയ പരാമർശങ്ങൾ വൻ വിവാദത്തിന് വഴി തെളിച്ചിരുന്നു.എന്നാൽ രണ്ടാമത്തെ വിമർശനം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതോടെയും ജുഡീഷ്യറിയുമായി തുടർന്ന ഏറ്റുമുട്ടലുകളിൽ നിന്ന് തലയൂരാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
യോഗത്തിൽ നിയമ മന്ത്രി കെ.എം.മാണി, അഡ്വക്കറ്റ് ജനറൽ ദണ്ഡപാണി, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.ആസിഫലി എന്നിവർ സംസാരിച്ചു.
keywords :cheif-minister-judiciary
Post a Comment
0 Comments