Type Here to Get Search Results !

Bottom Ad

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം രൂപ പിടിച്ചുപറിച്ച കേസില്‍ കാസര്‍കോട് സ്വദേശിയടക്കം ആറുപേർ അറസ്റ്റിൽ




കാസര്‍കോട്: (www.evisionnews.in) സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട വ്യാപാരിയെ തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം രൂപ പിടിച്ചുപറിച്ച കേസില്‍ രണ്ടു കാസര്‍കോട് സ്വദേശികളടക്കം ആറു പേര്‍ പിടിയിലായി. ബംബ്രാണയിലെ നിസാം (33), ബംബ്രാണ കുന്നില്‍ മൂസ മന്‍സില്‍ ആരിഫ് (30), കണ്ണൂര്‍ മുഴുപ്പിലങ്ങാട് ശ്രുതിലയത്തിലെ ഷിജില്‍ (24), താഴേ ചൊവ്വയിലെ ദീപേഷ് (27), കൂത്തുപറമ്പ് കാരാട്ടുകുന്നിലെ സുനീര്‍ (28), കണ്ണൂര്‍ മുഴുപ്പിലങ്ങാട് കാര്‍ക്കോടനിലെ ഫൈസല്‍ (30), എന്നിവരാണ് പിടിയിലായത്. ഈ കേസിലെ ഒന്നാം പ്രതിയായ നിസാം തിരുവനന്തപുരത്തും കോട്ടയത്തും സമാനമായ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ചിരുന്ന കാറും മോട്ടോര്‍ ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

keywords:business-man-kidnapped-group-arest

Post a Comment

0 Comments

Top Post Ad

Below Post Ad