മുള്ളേരിയ: കര്‍ഷകര്‍ ഭൂരിഭാഗമുള്ള മലയോര ഗ്രാമ പഞ്ചായത്തിലെ ബെള്ളൂരില്‍ എല്‍.ഡി.എഫ്,ബി.ജെ.പി, യു.ഡി.എഫ് ബലാബല പോരാട്ടത്തിനൊരുങ്ങുന്നു.(www.evisionews.in)
ഇരു മുന്നണികളും ബി.ജെ.പിയും മാറിമാറി ഭരിച്ച ബെള്ളൂര്‍ ഈ തെരെഞ്ഞെടുപ്പിലെ വിജയം ആര്‍കൊപ്പമെന്ന് പ്രവചിക്കുക അസാധ്യമാണ്
ആകെയുള്ള 13 വാര്‍ഡില്‍ എല്‍.ഡി.എഫ് 5, ബി.ജെ.പി 4, യു.ഡി.എഫ് 4 എന്നിങ്ങനെയാണ് കക്ഷിനില(www.evisionews.in)
സി.പി.എമ്മിന്റെ കഴിഞ്ഞ 5 വര്‍ഷത്തെ ഭരണം പൂര്‍ണ്ണപരാജയമാണെന്നും കര്‍ഷകര്‍ക്ക് ഒരുഗുണവും ചെയ്തില്ലെന്ന് ബി.ജെ.പി യു.ഡി.എഫ് നേതാക്കള്‍ വാദിക്കുന്നു.
തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ എല്‍.ഡി.എഫ് ഭരണസമിതിക്ക് സാധിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് പ്രസിഡണ്ട് എസ്.കെ അബ്ബാസ് അലി പറഞ്ഞു
യു.ഡി.എഫിന്‍െ നേതൃത്വത്തില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് കൂടുതല്‍ വികസനം എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.ജിവ കാരുണ്യ രംഗത്ത് മുസ്ലിംലീഗ് സജീവമാണ്.ഇതെല്ലാം അടുത്ത തെരെഞ്ഞെടുപ്പില്‍ യു.ഡി,എഫിന് നേട്ടമാകും
നിലവില്‍ പനാല, കിന്നിംഗാര്‍, കായിമല, ബജം വാര്‍ഡുകളിലാണ് യു.ഡി.എഫിന് അംഗങ്ങളുള്ളത്.വരുന്ന തെരെഞ്ഞെടുപ്പില്‍ ബെള്ളൂര്‍,നെട്ടിണിഗെ,വാര്‍ഡുകളള്‍ ഉള്‍പ്പെടെ 7 വാര്‍ഡുകള്‍ യു.ഡി.എഫ് വിജയിക്കുമെന്ന് അബ്ബാസലി പറഞ്ഞു.(www.evisionews.in)
പൗരപ്രമുഖരെ യു.ഡി.എഫ് ബാനറില്‍ മത്സരിച്ച് ബി.ജെ.പിയുടേയും സി.പിഎമ്മിന്റെയും കൈവശമുള്ള വാര്‍ഡകള്‍ പിടിച്ചെടുക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്
ഇടതു ഭരണം കര്ഷകര്‍ക്ക് ഗുണം ചെയ്തില്ലെന്നും ബി.ജെ.പി നേതാവ് ശ്രീധരന്‍ പറഞ്ഞു
ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ യു.ഡു.എഫ്. എല്‍.ഡി.എഫ് അവിശുദ്ധ സഖ്യമാണെന്ന് കഴിഞ്ഞ തവണ മത്സരിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു.
കേരളോത്സവം നടത്തി സമ്മാനങ്ങള്‍ നല്‍കാന്‍ സി.പി.എം ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല.കര്‍ഷകര്‍ക്ക് ലഭിക്കേണ്ട വളങ്ങള്‍ പോലും യഥാസമയം നല്‍കിയിട്ടില്ല.വരുന്ന തെരെഞ്ഞെടുപ്പില്‍ 9 വാര്‍ഡുകള്‍ ബി.ജെ.പി നേടും
ബജെ,കൊറഗപ്പാറ, നെട്ടിണിഗെ , പനയാല്‍ വാര്‍ഡുകള്‍ ബി.ജെ.പി പിടിച്ചടക്കുമെന്ന് ശ്രീധരന്‍ പറഞ്ഞു
ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് സി.പി.എം നേതാവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ എ.കെ കുശലന്‍ പറഞ്ഞു.
ജലനിധി പദ്ധതിയില്‍ കുടിവെള്ളക്ഷാമം പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിച്ചത് നേട്ടമാണ്.എല്‍.ഡി.എഫ് ഭരിക്കുന്ന ജില്ലാ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ സഹകരണത്തില്‍ പഞ്ചായത്തില്‍ നിരവധി വികസനങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു.എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് നിരവധിസഹായങ്ങളാണ്് പഞ്ചായത്ത് നല്‍കിയത്.കര്‍ഷകര്‍ക്ക് വളം നല്‍കുകയും ജലസേചനത്തിന് സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്.തെരെഞ്ഞെടുപ്പില്‍ 7 വാര്‍ഡുകള്‍ എല്‍.ഡി.എഫ് നേടും1,3,4,7,8,10,11 വാര്‍ഡുകള്‍ എല്‍.ഡി.എഫ് വിജയം ഉറപ്പെന്നും ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മൂവരും ഇ-വിഷന്‍ ന്യൂസിന്റെ വോട്ട്‌സ്ആപ്പ് ഇലക്ഷന്‍ ചാറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു
Post a Comment
0 Comments