കാസര്‍കോട് (www.evisionnews.in); സര്‍ക്കാറിന്റെ കരാര്‍ പ്രവൃത്തികള്‍ നടക്കുന്നിടങ്ങളില്‍ നിയമപ്രകാരം പ്രദര്‍ശിപ്പിക്കേണ്ട ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന് ആംആദ്മി പാര്‍ട്ടി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കരാറുകാരന്റെ പേര്, ആകെ അടങ്കല്‍ തുക, മറ്റു വ്യവസ്ഥകള്‍ തുടങ്ങിയവ എഴുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നിയമമുണ്ട്. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പുതിയ ബസ്റ്റാന്റ് പരിസരത്ത് ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവൃത്തിയുടെ വിശദാംശങ്ങളടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് ആംആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റി മുന്‍കൈയെടുത്ത് സ്ഥാപിച്ചിരുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.
ജില്ലാ കണ്‍വീനര്‍ രവീന്ദ്രന്‍ കണ്ണംകൈ, മുന്‍ജില്ലാ കണ്‍വീനര്‍ ഫൈസല്‍ പെരുമ്പള, ജില്ലാ സെക്രട്ടറി മുഹമ്മദാലി ഫത്താഹ്, ജില്ലാ വക്താവ് കെപി മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് തളങ്കര, മുഹമ്മദ് അമീന്‍, അബ്ദുല്ല കാഞ്ഞങ്ങാട് യോഗത്തില്‍ സംബന്ധിച്ചു.
Keywords; Kasaragod-news-information-aam-aadmy-news
Post a Comment
0 Comments