Type Here to Get Search Results !

Bottom Ad

ഭെല്‍ ഇ.എം.എല്‍: ശമ്പള പരിഷ്‌കരണം അംഗീകാരം നല്‍കുമെന്ന് കേന്ദ്രമന്ത്രി


ന്യൂഡല്‍ഹി:(www.evisionnews.in) കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കരാറിന് അംഗീകാരം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് കേന്ദ്ര ഘന വ്യാവസായ വകുപ്പ് മന്ത്രി ആനന്ദ് ഗീഥെ, എംപിമാരായ ഇടി മുഹമ്മദ് ബഷീര്‍, പി കരുണാകരന്‍ യൂണിയന്‍ നേതാക്കളായ ടി.പി മുഹമ്മദ് അനീസ് (എസ്.ടി.യു), വി രത്‌നാകരന്‍ (സി.ഐ.ടി.യു) എന്നിവരുമായി പാര്‍ലിമെന്റിലെ മന്ത്രിയുടെ ഓഫീസില്‍ നടത്തിയ ചര്‍ച്ചയിലാണ് 2014 ഡിസംബര്‍ നാലിന് ഒപ്പുവെച്ച കരാര്‍ നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി അറയിച്ചത്.
ഭെല്‍ ഇ.എം.എല്‍ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് എപ്രില്‍ മാസത്തില്‍ നടത്തിയ യോഗതീരുമാനങ്ങളുടെ പുരോഗതി കേന്ദ്രമന്ത്രിയും എംപിമാരും അവലോകനം ചെയ്യും. ഭെല്ലിനാവശ്യമായ മുഴുവന്‍ ആള്‍ട്ടര്‍ നേറ്ററുകളും കാസര്‍കോട് യൂണിറ്റില്‍ നിന്ന് തന്നെ വാങ്ങുവാനും ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുവാനും തീരുമാനി്ച്ചതിന്റെ അടിസ്ഥാനത്തില്‍ കമ്പനിയില്‍ ആവശ്യത്തിന് ഓര്‍ഡറുകള്‍ ലഭിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഭെല്‍ ഏറ്റെടുത്തതിന് ശേഷം ശമ്പള വര്‍ധനവൊന്നും ലഭിക്കാത്ത തൊഴിലാളികള്‍ 2014ല്‍ നിരാഹാരമുള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ നടത്തിയ ശേഷമാണ് ശമ്പള വര്‍ധന കരാറില്‍ ഒപ്പു വെക്കാന്‍ അധികൃതര്‍ തയ്യാറായത്. എംപിമാരായ ഇടി മുഹമ്മദ് ബഷീര്‍, പി കരുണാകരന്‍ എന്നിവരുടെ നിരന്തരമായ ഇടപെടലുകളില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് ജീവനക്കാരും നാട്ടുകാരും.

keywords : bhel-eml-salry-change-minister-

Post a Comment

0 Comments

Top Post Ad

Below Post Ad