കാസര്‍കോട്: (www.evisionnews.in) ജില്ലയിലെ സി.പി.എം അണികളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ബിജെപി തന്ത്രം മെനയുന്നു.ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരളം പിടിക്കല്‍ പദ്ധതിയുടെ ഭാഗമായാണ് ബിജെപിക്ക് ഏറെ വേരോട്ടമുള്ള ഏക ജില്ലയായ കാസര്‍കോട്ടെ.സിപിഎം അണികളെ പാട്ടിലാക്കാനുള്ള തന്ത്രം മെനയുന്നത്.തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളിലാണ് കാസര്‍കോടിന് പുറമെ അമിത്ഷാ പദ്ധതി നടപ്പാക്കുന്നത്.
കാസര്‍കോട് ജില്ലയിലെ ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് സജീവപ്രവര്‍ത്തനം നടത്തുന്ന സഖാക്കളെ മനപരിവര്‍ത്തനം നടത്താനാണ് ആദ്യനീക്കം.ഇത് മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ശക്തമായി പ്രാവര്‍ത്തികമാക്കാനുമെന്നാണ്.ബിജെപി ജില്ലാ നേതൃത്വത്തിന്റെ വിശ്വാസം.
മലയാളികള്‍ ന്യൂനപക്ഷമായുള്ള മഞ്ചേശ്വരം മണ്ഡലത്തിലെ കന്നഡികരില്‍ അമിത് ഷാ പദ്ധതി വന്‍ വിജയമാക്കാമെന്നാണ് ബിജെപി കണക്ക്കൂട്ടുന്നത്. മേമ്പൊടിയായി വേണ്ടുന്നിടത്ത് വേണ്ടുംവണ്ണം വര്‍ഗീയകാര്‍ഡിറക്കിയാല്‍ മഞ്ചേശ്വരത്തിന് മുകളിലായി കാവിപുതപ്പിക്കാമെന്ന വിശ്വാസമുണ്ട് ബിജെപിക്ക്.രാഷ്ട്രീയ ബോധമില്ലാത്ത മഞ്ചേശ്വരത്തെ സിപിഎമ്മിനകത്ത് നേരിയ വിള്ളലുണ്ടക്കിയാല്‍ സഖാക്കള്‍ കൂട്ടമായി താമരകൊടിക്കീഴില്‍ അണ്ിനിരക്കുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരെഞ്ഞടുപ്പില്‍ സിപിഎം വോട്ടുകള്‍ താമരയിലേക്ക് മറിക്കാനായിട്ടുണ്ടെന്നും തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഇതാവര്‍ത്തിക്കുമെന്നാണ് ബിജെപി കരുതുന്നത്.
അതേസമയം ഉദുമ ഹൊസ്ദുര്‍ഗ് ,തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ അമിത്ഷാ പദ്ധതി നടപ്പാക്കാന്‍ ബിജെപിക്ക് വിയര്‍ക്കേണ്ടിവരും. സിപിഎം സഖാക്കളുടെ ഉയര്‍ന്ന രാഷ്ട്രീയ ബോധം തന്നെ കാരണം.ഈ മണ്ഡലങ്ങളിലെ ഹൈന്ദവക്ഷേത്രങ്ങളുടെ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നത് സിപിഎമ്മിന്റെ ഉറച്ച അനുഭാവികളോ പാര്‍ട്ടി മെമ്പര്‍മാരോ ആണ് . അത്‌കൊണ്ട്തന്നെ മഞ്ചേശ്വരം മോഡല്‍ തെക്കന്‍ മണ്ഡലങ്ങളില്‍ വിജയിപ്പിക്കാന്‍ ബിജെപിക്കാവില്ല.
എസ്എന്‍ഡിപി യോഗം ബിജെപിയുമായി ഐക്യപ്പെടാന്‍ ധാരണയായതോടെ ഇവരെ മുന്നിലിറക്കിയായിരിക്കും ജില്ലയില്‍ അമിത്ഷാ പദ്ധതി അവതരിപ്പിക്കുന്നത്.
Keywords: bjp-trying-to-attract-the-members-cpim
Post a Comment
0 Comments