Type Here to Get Search Results !

Bottom Ad

ബി.എച്ച് ഞങ്ങള്‍ക്കെല്ലാമായിരുന്നു

റഫീഖ് കേളോട്ട്


കുഞ്ഞുന്നാളുതൊട്ടു തന്നെ ഏറെ സ്‌നേഹത്തോടെയും ആദരവോടെയും നോക്കിക്കണ്ട ഒരു മുഖമായിരുന്നു ബിഎച്ചിന്റേത്. എം.എസ്.എഫിലേക്ക് വലതുകാല്‍വെച്ചു കടന്നുവന്ന നിമിഷം മുതല്‍ ബി.എച്ച് ഞങ്ങള്‍ക്ക് വഴികാട്ടിയും ആവേശവുമായിരുന്നു. (www.evisonnews.in)
നിശബ്ദമായ പ്രവര്‍ത്തനവും നിറഞ്ഞ പുഞ്ചിരിയുമായി ജനമധ്യത്തില്‍ തലയുയര്‍ത്തിനിന്ന ബി.എച്ച്  ഞങ്ങളെ സംബന്ധിച്ചെടുത്തോളം ഒരു റോള്‍ മോഡലായിരുന്നു. ആര്‍ക്കും ദ്രോഹവും ശല്ല്യവുമില്ലാതെ ജീവിച്ച നിഷ്‌കളങ്ക ഹൃദയത്തിനുടമയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃഗുണം അപാരമായിരുന്നു. ജമാഅത്ത് കമ്മിറ്റിയിലാണെങ്കിലും പാര്‍ട്ടി വേദികളിലാണെങ്കിലും ബി.എച്ചിന്റെ വാക്കുകള്‍ക്ക് വിലമതിക്കപ്പെട്ടിരുന്നു.
അസുഖേെത്തപ്പാലും വകവെക്കാതെയായിരുന്നു അവസാന നാളുകളില്‍ ബി.എച്ച് തന്റെ ജീവിതം നാടിനും നാട്ടാര്‍ക്കും വേണ്ടി നീക്കിവെച്ചത്. (www.evisonnews.in)
ബി.എച്ചിന് അസുഖ വിവരമറിഞ്ഞപ്പോള്‍ അദ്ദേഹം ഇത്രപെട്ടന്ന് നമ്മെ വിട്ടുപോകുമെന്ന് കരുതിയതേയില്ല. പഴയ ചുറുചുറുക്കോടെയും കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെയും അദ്ദേഹം നമുക്കിടയിലേക്ക് മടങ്ങിവരുമെന്ന ആഗ്രഹങ്ങള്‍ക്കിടയിലാണ് ബി.എച്ച് ഇനിയില്ലെന്ന വാര്‍ത്ത ഒരു ദുരന്തംപോലെ കാതുകളിലേക്ക് ഇഴഞ്ഞെത്തിയത്. (www.evisonnews.in)
ബി.എച്ച്, അങ്ങ് ഞങ്ങള്‍ക്ക് ആരൊക്കെയോ ആയിരുന്നു. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ ചെയ്തു തീര്‍ക്കുന്ന അങ്ങയുടെ സമര്‍പ്പിത ജീവിതം എന്നും ഞങ്ങളെ കൊതിപ്പിച്ചിരുന്നു.
ബി.എച്ച്...  ഇനി നിങ്ങളില്ലെന്ന സത്യം എനിക്ക് ഉള്‍ക്കൊള്ളാനേ കഴിയുന്നില്ല... എത്ര പെട്ടെന്നാണ് നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു തീര്‍ത്ത് മടങ്ങിയത്...എല്ലാ കാര്യത്തിലും അങ്ങെയ്ക്ക് ഒരു ധൃതിയായിരുന്നു... ഒടുവില്‍ ജീവിതത്തില്‍ നിന്നുള്ള യാത്രയിലും നിങ്ങള്‍ വല്ലാത്തൊരു തിടുക്കമാണല്ലോ കാണിച്ചു കളഞ്ഞത്്... അതെ, ഇത് സത്യമാണ്. നികത്താനവാത്ത നഷ്ടവും...

keywords L: bh-memories-obitury-badiyka
Tags

Post a Comment

0 Comments

Top Post Ad

Below Post Ad