ധാക്ക: ബംഗ്ലാദേശില്‍ വീണ്ടും ഒരു മതേതര ബ്ലോഗര്‍ കൂടി കൊലക്കത്തിക്കിരയായി. നിലോയ് നീല്‍ (40) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ധാക്കയ്ക്ക് സമീപം ഗൊരാനില്‍ നിലോയ് നീല്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെത്തിയാണ് അക്രമി സംഘം അദ്ദേഹത്തെ വെട്ടിക്കൊന്നത്.
മതേതര എഴുത്തുകളുടെ പേരില്‍ നീലിനെതിരായി തീവ്രവാദഭീഷണി നിരന്തരംമുണ്ടായിരുന്നു. ബംഗ്ലാദേശില്‍ ഇക്കൊല്ലം കൊല്ലപ്പെടുന്ന നാലാമത്തെ മതേതര ബ്ലോഗറാണ് നിലോയ് നീല്‍.ഫെബ്രുവരിയില്‍ അവിജിത് റോയി, മാര്‍ച്ചില്‍ വസീഖുറഹ്മാന്‍
കഴിഞ്ഞ മെയ് മാസത്തില്‍ ആനന്ദ് ബിജോയ് എന്നീ ബ്ലോഗര്‍മാരായിരുന്നു മത മൗലികവാദികള്‍ ഭകൊലപ്പെടുത്തിയത്.
newslink: bangladesh-secular-blogar-
Post a Comment
0 Comments