ന്യൂദല്‍ഹി:(www.evisionnews.in) അയോധ്യയിലെ രാമക്ഷേത്രത്തില്‍ അറ്റകുറ്റ പണികള്‍ നടത്താനും താത്കാലിക സൗകര്യങ്ങള്‍ ഒരുക്കാനും സുപ്രീം കോടതി അനുമതി . രണ്ട് സ്വന്തന്ത്ര നിരീക്ഷകരുടെ കീഴില്‍ ഫൈസബാദ് ജില്ലാ കളക്ടറുടെ ചുമതലയിലായിരിക്കണം അറ്റകുറ്റ പണികളെന്നും കോടതി ഉത്തരവിലുണ്ട്.
ജസ്റ്റിസുമാരായ ആര്‍.എല്‍ ദവെ, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് അറ്റകുറ്റ പണികള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. തര്‍ക്കഭൂമിയില്‍ പണിത രാമക്ഷേത്രത്തില്‍ ആരാധനക്കായെത്തുന്ന വിശ്വാസികള്‍ക്ക് സൗകര്യമേര്‍പ്പെടുത്തണമെന്നും കോടതി യു.പി, കേന്ദ്രസര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്ഷേത്രം പരിപാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമിയാണ് കോടതിയെ സമീപിച്ചത്.
keywords: ayodhya-ramakshethram-temple
Post a Comment
0 Comments