ജയ്പൂര്‍:(www.evisionnews.in) സ്വയം പ്രഖ്യാപിത ആള്‍ദൈവവും ബലാത്സംഗ കേസിലെ പ്രതിയുമായ ആശാറാം ബാപ്പുവിനെയും യോഗാചാര്യന്‍ ബാബാ രാംദേവിനെയും മഹാന്‍മാരായി ചിത്രീകരിച്ച് ടെക്സ്റ്റ് ബുക്ക്. രാജസ്ഥാനിലെ ജോധ്പൂരിലെ മൂന്നാം ക്ലാസിലെ പാഠപുസ്തകത്തിലാണ് വിവേകാനന്ദന്‍, ഗുരുനാനാക്, മദര്‍ തെരേസ എന്നിവരുടെ കൂടെ ആശാറാം ബാപ്പുവിനെ മഹാനായി ചിത്രീകരിച്ചത്.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുരുകുല്‍ പ്രകാശന്‍ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്‍.സി.ഇ.ആര്‍.ടിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്നാണ് പ്രസാധകര്‍ പറയുന്നത്. മോറല്‍ സയന്‍സ് ടെക്സ്റ്റ് ബുക്കിലാണ് ഇരുവരെയും മഹാന്‍മാരുടെ ഗണത്തില്‍ പെടുത്തി ചിത്രീകരിച്ചിരിക്കുന്നത്. നയാ ഉജാല എന്ന പുസ്തകത്തിന്‍െറ നാല്‍പതാം പേജിലാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അതേസമയം പുസ്തത്തെ പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ജോധ്പൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഇതിനെ പറ്റി വിവരം ലഭിക്കാതെ നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും ഓഫീസര്‍ പ്രഭുലാല്‍ പന്‍വര്‍ പറഞ്ഞു.
2013 സെപ്റ്റംബര്‍ മുതല്‍ ജയിലിലാണ് 73കാരനായ ആശാറാം ബാപ്പു. സൂറത്തിലെ രണ്ട് സഹോദരിമാരാണ് ബാപ്പുവിനെതിരെയും മകന്‍ നാരായണ്‍ സായിക്കെതിരെയും പരാതി നല്‍കിയത്. ലൈംഗിക പീഡനത്തിന് പുറമെ മറ്റ് കേസുകളും ഇയാള്‍ക്കും മകനുമെതിരെ നിലനില്‍ക്കുന്നുണ്ട്.
keywords:asharam-bapu-ramdev-textbook
Post a Comment
0 Comments