-ജോ
ഇന്ന് ആഗസ്റ്റിലെ ആദ്യ ഞായര്‍.ലോക സുഹൃദ് ദിനം.എല്ലാ ആഗസ്റ്റിലേയും ആദ്യ ഞായറാഴ്ച്ചയെ ലോകം സുഹൃത്തുക്കള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്.രാവിലെ വാട്‌സ്അപ്പ് തുറന്നപ്പോള്‍ ദാ വന്നു കിടക്കുന്നു ധാരാളം ആശംസകള്‍.ശരിക്കും ഈ സന്ദേശങ്ങളാണ് എന്നെ ഈ ദിനത്തെ കുറിച്ച് ഓര്‍മിപ്പിച്ചത്.ആദ്യം ഓര്‍മയിലേക്കെത്തിയത് തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് പറഞ്ഞ ഒരു ചുള്ളന്‍ ഡയലോഗാണ്.ചിലപ്പോള്‍ നമ്മള്‍ മലയാളികള്‍ കേട്ട് തഴമ്പിച്ച ഒരു വാക്യം.അതാണ് 'മാതാ-പിതാ-ഗുരു-ദൈവം'. (www.evisionnews.in)
എന്നാല്‍ രജനീകാന്ത് ഇതിനൊരു തിരുത്തല്‍ വരുത്തി.അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു.ഈ വരികള്‍ക്കിടയില്‍ നിന്നും അകന്നുപോയ,കോര്‍ത്തിണക്കാന്‍ മറന്നുപോയ ഒരു വാക്കുണ്ട്.' സുഹൃത്ത്' .നമ്മെ സംബന്ധിച്ചിടത്തോളം 'മാതാ-പിതാ-ഗുരു-സുഹൃത്ത്-ദൈവം' എന്ന് പറഞ്ഞ് കേള്‍ക്കാനാണ് നാം ആശിക്കുന്നത്.
പഴയകാലങ്ങളിലെ സുഹൃദ്ബന്ധങ്ങളില്‍ ഇന്ന് ന്യൂജെന്‍ വളര്‍ന്നിരിക്കുന്നു.അത് ശാസ്ത്രപരമായും സാങ്കേതികതയിലും.എന്റെ അച്ഛന്‍ പറഞ്ഞ് തന്ന അവരുടെ ബാല്യ-കൗമാര-യൗവ്വനങ്ങള്‍ എനിക്കും നമുക്കും അന്യമായിരിക്കും.ഏകദേശം എണ്‍പതുകളായിരിക്കും അത്.അന്ന് മൊബൈല്‍ ഫോണും വാട്‌സ്അപ്പും ഒന്നും തന്നെയില്ല.രാവിലെ തന്നെ കൂട്ടുകാര്‍ വീട്ടുപടിക്കല്‍ എത്തും.അതാണ് ആ ദിവസത്തിന്റെ തുടക്കം.പിന്നെ സൈക്കിളുകളില്‍ ചീറിപായും.തോടുകളിലും തൊടിയിലും പാടത്തും എല്ലാം അവരുടെ വിയര്‍പ്പിന്റെ ഗന്ധം നിറയുംവരെ കളിതമാശകളില്‍ തിമര്‍ക്കും.വൈകുന്നേരമായാല്‍ എല്ലാവരും വീണ്ടും കൂടുന്നൊരിടമുണ്ട്.കുരിശ്ശടി.ശരിക്കും നിങ്ങള്‍ക്ക് ആ വാക്ക് മനസ്സിലാവില്ല എന്നറിയാം.വൈകുന്നേരങ്ങളില്‍ എല്ലാ വിശ്വാസികളും പ്രാര്‍ത്ഥിക്കുവാനും മെഴുകുതിരി കത്തിക്കുവാനും പള്ളികളില്‍ പോകുന്നതിന് പകരം ഒ്ത്തുചേരുന്ന ചെറിയ ഒരു ആരാധനാലയം.അവിടെ ചെന്ന് മെഴുകുതിരികളൊക്കെ കത്തിച്ച് വരുന്ന കൊച്ചുങ്ങളെ കമന്റൊക്കെ അടിച്ച് അങ്ങനെ നില്‍ക്കും.പിന്നെ ക്ലബ്ബിലായിരിക്കും.പിന്നെ ആ ദിനത്തേ കുറിച്ചുള്ള അയവിറക്കല്‍.ചിലപ്പോള്‍ ചൂടേറിയ ചര്‍ച്ചകള്‍.അവര്‍ക്കിടയില്‍ മതത്തിന്റെ വേലിക്കെട്ടുകള്‍ ഉണ്ടായിരുന്നില്ല.അവരേ ഒരുമിച്ച് നിര്‍ത്തിത് അവരുടെ അവരുടെ സുഹൃദ്ബന്ധം തന്നെയായിരുന്നു.(www.evisionnews.in)
പക്ഷെ ഇന്ന് നമ്മുക്ക് ആ ഗതകാലം നഷ്ടപ്പെട്ടുപോയി.പഴയതുപോലെ ചളിയിലും പാടത്തും പോയി തലകുത്തി മറിയാന്‍ നമ്മെ കിട്ടില്ല.അല്ലെങ്കില്‍ തന്നെ ഇപ്പോള്‍ എവിടേയാണ് ഈ തൊടിയും പാടവുമെല്ലാം ഉള്ളത്.പേരിനുമാത്രമാണവ.എന്നാല്‍ ചളിയും വെള്ളവും ധാരാളം ഉണ്ട്.നമ്മുടെ റോഡുകളില്‍.
വിവരസാങ്കേതികവിദ്യയുടെ വിസ്‌ഫോടനകാലഘട്ടത്ത് ജീവിക്കുന്ന നമുക്ക് ,നമ്മുടെ സുഹൃത്തുക്കളുമായി സംവദിക്കാന്‍ ധാരാളം പുത്തന്‍രീതികളുണ്ട്.ഫെയ്‌സ്ബുക്ക്,വാട്‌സ്അപ്പ് തുടങ്ങിയവ ഏതാനും ചിലത് മാത്രം.സോഷ്യല്‍ മീഡിയകളിലെ സുഹൃദ്ബന്ധങ്ങള്‍ നമുക്കിന്ന് ആശ്വാസവും ആശങ്കയുമാണ്.ചില കൂട്ടായ്മകള്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സൗഹൃദ്ബന്ധങ്ങള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും മാനവും നല്‍കുന്നു.ഒരു നാണയത്തിന്റെ രണ്ടുവശമെന്നപോലെ എല്ലാറ്റിലും ഗുണവും ദോഷവുമുണ്ട്.നന്മ തിന്മകളുമുണ്ട്.നവമാധ്യമങ്ങളുടെ മോശവശങ്ങള്‍ നമ്മള്‍ കേട്ട് മടുത്ത കാര്യങ്ങളാണ്.എന്നാലും ജാഗ്രതയോടെയിരിക്കുക.(www.evisionnews.in)
തമ്മില്‍ കണ്ടിലെങ്കിലും സംവദിക്കാന്‍ കഴിയാതിരുന്നാലും നല്ല സുഹൃത്തുകളുടെ ഓര്‍മകള്‍ നമ്മുടെ മനസ്സില്‍ എന്നും ഒരു നനുത്ത അനുഭൂതി പകര്‍ന്നുകൊണ്ടേയിരിക്കും.
Keywords-article-world-friendship-day
Post a Comment
0 Comments