കൊച്ചി (www.evisionnews.in): കേരളത്തില്‍ നിന്ന് കുവൈത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കോടികളുടെ തട്ടിപ്പുനടത്തിയ കേസില്‍ അല്‍സറാഫ് ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസിനെ അറസ്റ്റ് ചെയ്തു. അബുദാബിയില്‍ വെച്ച് ഇന്റര്‍പോളാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് അതീവ രഹസ്യമായിരുന്നു.
സി.ബി.ഐയുടെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഉതുപ്പ് വര്‍ഗീസ് മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യയിലേക്ക് വരാനും അന്വേഷണം നേരിടാനും തയ്യാറാണെന്നും ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് ഉള്ളതിനാല്‍ വിമാനത്താവളത്തില്‍ നിന്നുതന്നെ അറസ്റ്റിലാകാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നുമായിരുന്നു ആവശ്യം. എന്നാല്‍ വിദേശത്തുള്ള ഒരാളുടെ ജാമ്യാപേക്ഷ എങ്ങനെ പരിഗണിക്കുമെന്ന് ചോദിച്ച സുപ്രീംകോടതി ജാമ്യാപേക്ഷ നാലാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
300 കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 1,629 നഴ്‌സുമാരില്‍നിന്ന് ശരാശരി 20 ലക്ഷം രൂപവീതം വാങ്ങിയാണ് നിയമിച്ചത്. റിക്രൂട്ട്‌മെന്റ് സേവനഫീസായി 19,500 രൂപ മാത്രമേ ഈടാക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍, അല്‍സറാഫ് ഏജന്‍സി 20 ലക്ഷം രൂപ വീതമാണ് വാങ്ങിയത്.
Keywords: kerala-news-kochi-news-nursing-thattippu-news-
Post a Comment
0 Comments