എസ്.എ.എം ബഷീര്‍
വാര്‍ത്തകള്‍ തിരസ്‌ക്കരിക്കുകയും പുതിയ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന പുതിയ മാധ്യമ യുഗത്തില്‍ വാര്‍ത്തകള്‍ സംസ്‌കരിച്ച് തീര്‍ത്തും സ്വാതന്ത്രമായി സത്യസന്ധമായി വായനക്കാരിലേക്ക് എത്തിച്ച് മാധ്യമ ധര്‍മ്മം നിറവേറ്റിയ ഇ-വിഷന്‍ രണ്ടാം വയസ്സിലേക്ക് കടക്കുന്നതില്‍ സന്തോഷവും ചാരിദാര്‍ത്ത്യവുമുണ്ട്.സാമുഹിക ചുറ്റുപാടുകളിലേക്ക് കണ്ണ് തുറന്ന് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റി ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് മികച്ച മുന്നേറ്റം നടത്തി ഇനിയും ഇ-വിഷന്‍ സമൂഹത്തിന് മുതല്‍കൂട്ടാവട്ടെ എന്നാശംസിക്കുന്നു
അഷ്‌റഫ് ഐവ
സംസ്‌കാരത്തിന് കളങ്കമായ അവാസ്തവ വാര്‍ത്തകള്‍ നല്‍കി മാധ്യമ പ്രചരണം വര്‍ധിപ്പിക്കുന്ന പ്രവണത ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് ഇന്ന് സജീവമാണ്.എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായി വാര്‍ത്തകളിലെ സത്യസന്ധതയും ആധികാരികതയും വായനക്കാര്‍ക്കെത്തിക്കാന്‍ ഇ-വഷന്‍ കാണിക്കുന്ന ആര്‍ജ്ജവം പ്രശംസനീയം തന്നെ.
സാമുഹികമായി ഇടപെട്ട് സമൂഹനന്മക്ക് ഒരു മാധ്യമത്തെ എങ്ങനെ ഉപയോഗിക്കാം എന്ന് ഇ-വിഷന്‍ കാണിച്ചു തരുന്നു.ഇനിയും ഇത്തരം മാധ്യമ ധര്‍മ്മത്തിലൂന്നിയ വാര്‍ത്തകള്‍ കൊണ്ട് ഇ-വിഷന്‍ മുന്നേറട്ടെ എന്നാഗ്രഹിക്കുകയും ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് എല്ലാവിധ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.
keywords :evision-first-anniversary-wish
Post a Comment
0 Comments