കുറ്റിക്കോല്‍: (www.evisionnews.in) 'പത്രക്കാര്‍ക്കും കോണ്‍ഗ്രസ്സുകാര്‍ക്കും വേറെ പണിയൊന്നുമില്ല.പത്രക്കാര്‍ ഓരോന്നു എഴുതി പിടിപ്പിച്ചു കൊണ്ടിരിക്കും.കുറ്റിക്കോലിലെ എ.കെ.ജി.മന്ദിര പൊളിച്ചു മാറ്റണമെന്ന ഉത്തരവൊന്നും ഞങ്ങള്‍ക്ക് കിട്ടിയിട്ടൊന്നുമില്ല .അത് വില്ലേജു ഓഫീസില്‍ എത്തിയിട്ടുണ്ടെന്ന് കേട്ടറിഞ്ഞത് മാത്രം.
'കുറ്റിക്കോലില്‍ റവന്യു ഭൂമി കൈയ്യേറി പണിത എ.കെ. ജി മന്ദിരം പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടു എന്ന മുഖ്യധാരാ മാധ്യമങ്ങളിലെ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സിപിഎം ഏരിയ സെക്രെട്ടറിയും കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും കൂടിയായ സി.ബാലന്‍. 1976ല്‍ മുഹമ്മദ് കുഞ്ഞി എന്നയാളില്‍ നിന്ന് വാങ്ങിയ 1.06 ഏക്കര്‍ സ്ഥലത്താണ് എകെജി മന്ദിരം സ്ഥാപിച്ചത്.കയ്യേറി കെട്ടിയതൊന്നുമല്ല. മുഹമ്മദുകുഞ്ഞിക്ക് പട്ടയം കിട്ടിയ സ്ഥലമാണത്. ഇതില്‍ കൃതൃമാമൊന്നുമില്ല. ഏതോ ഒരു റവന്യു ഉദ്യോഗസ്ഥന്‍ സ്‌കെച്ച് വരച്ചപ്പോള്‍ പറ്റിയ തെറ്റാണിത്. ഈ പിശക് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. റവന്യു രേഖകളില്‍ എകെജി മന്ദിരത്തിനു അനുവദിച്ച സ്ഥലം പഞ്ചായത്ത് ഓഫീസിനു ചേര്‍ന്നാണ് കിടക്കുന്നത്. ഉദ്യോഗസ്ഥരുടെ പിഴവ് അവര്‍ തന്നെ പരിഹരിക്കും. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കൊരു തലവേദനയുമില്ല. മാധ്യമങ്ങളുടെ ശല്യം മൂലമാണ് റവന്യു അധികാരികള്‍ മന്ദിരം പൊളിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്നും ബാലന്‍ പരിഹസിച്ചു.
മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയെ തുടര്‍ന്നാണ് റവന്യു ഉത്തരവിറങ്ങിയത്. ഏഴ് ദിവസത്തിനകം കെട്ടിടം പൊളിച്ചു മാറ്റിയില്ലെങ്കില്‍ അധികൃതര്‍ പൊളിക്കുമെന്നും 25000രൂപ പിഴ വസൂലാക്കുമെന്നും ഉത്തരവിലുണ്ട്. അതെ സമയം തഹസില്‍ദാരുടെ നോട്ടീസു കിട്ടിയാല്‍ അതിനെതിരെ ആര്‍ഡിഒയ്ക്ക് അപ്പീല്‍ നല്‍കുമെന്നു ബലന്‍ വിശദീകരിച്ചു. സിപിഎമ്മിലെ വിമതപ്പൊര് മൂലമല്ല വിവാദം ഉടലെടുത്തതെന്നും ബാലന്‍ തുടര്‍ന്നു.
Keywords: kuttikol-akg-mandiram-c-balan
Post a Comment
0 Comments