കാസര്‍കോട്:(www.evisionnews.in) കേരള വ്യാപാരി വ്യവസായി ഏകോപനസമിതി 2015-17 വര്‍ഷത്തെ സംസ്ഥാനഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഡല്‍ഹിയില്‍ വെച്ച് നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ടും, സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ.അഹമ്മദ്‌ഷെരീഫിനെ സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു.
2001 വരെ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന കൃഷ്ണന്‍ കക്കാണത്തിനു ശേഷം ആദ്യമായാണ് കാസര്‍കോട് ജില്ലയ്ക്ക് സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനം ലഭിക്കുന്നത്. 2011 മുതല്‍ ജില്ലയുടെ ചിട്ടയായ പ്രവര്‍ത്തനവും അഹമ്മദ് ഷെരീഫിന്റെ ഊര്‍ജ്ജസ്വലമായ നേതൃപാഠവുമാണ് സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനം കാസര്‍കോട് ജില്ലയ്ക്ക് കരഗതമാക്കിയത്. ജൂലായ് 29 ന് നടന്ന ജില്ലാ തെരഞ്ഞെടുപ്പില്‍ കെ. അഹമ്മദ് ഷെരീഫ് മൂന്നാം തവണയും പ്രസിഡണ്ടായി ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.
keywords :k-ahammed-shareef-kvves-vice-president
Post a Comment
0 Comments