അഡൂര്‍:(www.evisionnews.in) വാട്‌സ് ആപ്പിലൂടെ ധനം സമാഹരിച്ച് മദ്‌റസയിലെ കുട്ടികള്‍ക്ക് പാഠപുസ്തകം വിതരണം ചെയ്തു മാതൃകയാവുകയാണ് എസ്.കെ.എസ്.എസ്.എഫ് ദേലംപാടി പഞ്ചായത്ത് മിഡില്‍ഈസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പ്. ഗ്രൂപ്പിലുള്ള പ്രവാസികളെല്ലാവരും കൂടി 40,000 രൂപ സമാഹരിച്ചാണ് പുസ്തകത്തിനുള്ള ഫണ്ട് കണ്ടെത്തിയത്. പഞ്ചായത്തിലെ വിവിധ മദ്‌റസകളിലായി 226 വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യമായി ഖുര്‍ആനും പാഠപുസ്തകങ്ങളും വിതരണം ചെയ്തത്.
പദ്ധതിയുടെ വിതരണോദ്ഘാടനം സയ്യിദ് ടി.വി ഉമ്പു തങ്ങള്‍ ആദൂര്‍ നിര്‍വഹിച്ചു. സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഇബ്രാഹിം അസ്ഹരി, അശ്‌റഫ് ഹനീഫി, അശ്‌റഫ് മൗലവി, അബൂബക്കര്‍ മൗലവി, അശ്‌റഫ് ഊജംപാടി, സഹീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഫണ്ട് ശേഖരത്തിന് എം.പി.കെ പള്ളങ്കോട്, അബ്ദുറസാഖ് മയ്യളം, ഹാരിസ് മണിയൂര്‍, അശ്‌റഫ് ഊജംപാടി എന്നിവര്‍ നേതൃത്വം നല്‍കി.

keywords:adoor-skssf-whatsap-group-book-donation
Post a Comment
0 Comments