കാസര്‍കോട്:(www.evisonews.in) സമൂഹത്തിലെ നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹയായവുമായി അബൂദാബി കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി രംഗത്ത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം അറൂസു റഹ്മ എന്ന മംഗല്യപദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ നിര്‍ധനരായ മൂന്ന് യുവതികള്‍ക്ക് ആദ്യഘട്ടത്തില്‍ വിവാഹ സൗഭാഗ്യമൊരുക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഈ വര്‍ഷം അവസാനത്തില്‍ നടക്കുന്ന വിവാഹ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
ഓരോ വധുവിനും പത്ത് പവന് സ്വര്‍ണവും വരന് ജീവിതോപാധിയായി ഓട്ടോ റിക്ഷയുമാണ് കമ്മിറ്റി നല്‍കുന്നത്. വിവാഹ ചെലവുകളും കമ്മിറ്റി തന്നെ വഹിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വിവാഹ ധനസഹായത്തിന് പുറമെ ഡയാലിസ് -ചികിത്സാ ധനസഹായ പദ്ധതിയും കമ്മിറ്റിയുടെ പ്രവര്‍ത്തന പരിധിയിലുണ്ട്. പഞ്ചായത്തിലെ നിര്‍ധനരായ കുടുംബങ്ങളിലെ അഞ്ച് ഡയാലിസിസ് രോഗികള്‍ക്ക് പ്രതിമാസം ചികിത്സാസഹായം നല്കുന്ന പദ്ധതിയാണിത്. പത്രസമ്മേളനത്തില്‍ അബൂദാബി കെഎംസിസി ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട്, ഉദുമ മണ്ഡലം സെക്രട്ടറി ഹനീഫ മീത്തല്‍ മാങ്ങാട്, ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ആബിദ് നാലാംവാതുക്കല്, ജോ സെക്രട്ടറി റഫാസ് കാപ്പില്‍ സംബന്ധിച്ചു.
keywords : arooussu-rahma-marriage-function-abudhabi-kmcc-uduma-panjayath-commitee
keywords : arooussu-rahma-marriage-function-abudhabi-kmcc-uduma-panjayath-commitee
Post a Comment
0 Comments