കോഴിക്കോട്: (www.evisionnewsin) ബാലുശ്ശേരിയില്‍ അമ്മയേയും ഇരട്ടക്കുട്ടികളടക്കം മൂന്ന് പെണ്‍മക്കളേയും തീകൊളുത്തി മരിച്ച നിലയില്‍ ഞായറാഴ്ച്ച രാവിലെ കണ്ടെത്തി. എകരൂല്‍ തുടിയങ്ങല്‍ ഷിഹാബിന്റെ ഭാര്യ നസീല (35), മക്കളായ ഹന്ന (12), തസ്‌ന (3), നെസ്‌ന (3) എന്നിവരാണ് മരിച്ചത്.
നാലു മൃതദേഹങ്ങളും കത്തിക്കരിഞ്ഞിട്ടുണ്ട്. കിടപ്പുമുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തീപിടുത്തത്തില്‍ വീട് പൂര്‍ണമായി കത്തിനശിച്ചു.മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയാണെന്നാണ് പൊതുവിലയിരുത്തലെങ്കിലും ഇതേക്കുറിച്ച് പറയാന്‍ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്. സംഭവ സമയത്ത് ഭര്‍ത്താവ് ശിഹാബ് സ്ഥലത്തില്ലായിരുന്നു.
ഗള്‍ഫിലായിരുന്ന ശിഹാബ് പെരുന്നാളിനോടനുബന്ധിച്ച് നാട്ടിലെത്തിയിരുന്നു.ഭര്‍ത്താവ് ഡല്‍ഹിക്ക് പോയെന്നും കുട്ടികള്‍ക്ക് സുഖമില്ലാത്തതിനാല്‍ ഉടന്‍ എത്തണമെന്നും നസീല സഹോദരങ്ങളെ രാത്രി ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഇതനുസരിച്ച് ഇവര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ബാലുശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords; Balusheri-mom-and-three-children-dead
Keywords; Balusheri-mom-and-three-children-dead
Post a Comment
0 Comments