താനെ: (www.evisionnews.in) മുംബൈയിലെ താനെയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് വീണ് 11 പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. നാലു പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. നുപാഡയിലെ ബി കാബിന്‍ കോളനിയിലെ ശ്രീ കൃഷ്ണാ നിവാസ് എന്ന കെട്ടിടമാണ് പുലര്‍ച്ചെ രണ്ടരയോടെ തകര്‍ന്നു വീണത്.
കഴിഞ്ഞയാഴ്ചയും താനെയില്‍ കല്യാണിനടുത്തുള്ള താക്കുര്‍ളിയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് ഒരു മലയാളിയടക്കം ഒമ്പത് പേര്‍ മരിച്ചിരുന്നു.
അരനൂറ്റാണ്ട് വര്‍ഷം പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലാണെന്നും താമസക്കാര്‍ ഒഴിഞ്ഞു പോകണമെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. കുറെ താമസക്കാര്‍ കെട്ടിടം വിട്ട് പോയെങ്കിലും കുറച്ചു പേര്‍ അവിടെ തന്നെ താമസിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ചോറലാഗാവിലുള്ള 'മാതൃകൃപ' എന്ന കെട്ടിടമാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി തകര്‍ന്നത്. ഈ കെട്ടിടവും കാലപഴക്കം മൂലം അപകടാവസ്ഥിലായിരുന്നു.
അതിനിടെ മരിച്ച പതിനൊന്നു പേരില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മംഗളൂരുവിന് സമീപം ബണ്ട്വാള്‍ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞു. ഇവര്‍ പതിറ്റാണ്ടുകളായി താനെയിലാണ സ്ഥിരതാമസം. രാമചന്ദ്രപാണ്ഡുരംഗ ഭട്ട്(62), മീര പാണ്ഡുരംഗ ഭട്ട്(58), സുബ്രായ ഭട്ട് (56), രുചിതാ ഭട്ട് (25), രശ്മിരാമചന്ദ്ര ഭട്ട് (25) എന്നിവരാണ് കൊല്ലപ്പെട്ട ബണ്ട്വാള്‍ സ്വദേശികള്‍.
Keywords:thane-mumbai-building-accident
Post a Comment
0 Comments