കാസര്‍കോട്: (www.evisionnews.in) ഭാഷ സമരം മുസ്ലിം യൂത്ത് ലീഗ് നടത്തിയത് അറിവ് നേടാനുള്ള അവകാശത്തിന് വേണ്ടിയാണെന്ന് കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് അനുസ്മരണം പ്രഖ്യാപിച്ചു.അറബി,ഉര്‍ദു,സംസ്‌കൃതം തുടങ്ങിയ ഭാഷ പഠനം രാജ്യ താല്പര്യത്തിനും അന്തര്‍ദേശീയ ബന്ധങ്ങള്‍ക്ക് അനിവാര്യമാണെന്നും മനസ്സിലാക്കിയത് കൊണ്ടാണ് ദീര്‍ഘവീക്ഷണമില്ലാത്ത ഇടത് സര്‍ക്കാരിന്റെ സമരം ചെയ്തത്. വിദ്യ ആഗ്രഹിക്കുന്നവന്റെ അവകാശങ്ങള്‍ക്ക് സംരക്ഷിക്കാന്‍ യൂത്ത് ലീഗ് മുന്നിട്ടിറങ്ങുമെന്ന് അറിയിച്ചു.
ജില്ല പ്രസി.മൊയ്തീന്‍ കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു.പ്രസി. ഹമീദ് ബെദിര അധ്യക്ഷത വഹിച്ചു.ജന.സെക്ര.ഹാരിസ് പട്ടഌസ്വാഗതം പറഞ്ഞു.എ.എ. ജലീല്‍ അനുസ്മരണ പ്രഭാഷണം നടത്തി.
എല്‍എ മെഹമൂദ് ഹാജി,പി അബൂബക്കര്‍,അബ്ദുല്ല കുഞ്ഞി ചെര്‍ക്കള,എഎം കടവത്ത് ,ഹാഷിം അരയില്‍,അഡ്വ.മുനീര്‍,മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍,ഹാരിസ് തായല്‍,മുജീബ് കമ്പാര്‍,നൗഷാദ് മീലാല്‍,അന്‍വര്‍ ഓസോണ്‍,ഹാഷിം ബംബ്രാണ,എംഎ നജീബ്,ബിടി അബ്ദുല്ല കുഞ്ഞി നന്ദി പറഞ്ഞു.
Keywords: kasaragod-language-strike-youth-league
Post a Comment
0 Comments