കൊച്ചി (www.evisionnews.in)പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകര്‍ക്കിടയിലേക്ക് കടന്നു വന്ന നടന്‍ ശശികലിംഗ ഹോളിവുഡിലും തന്റെ അഭിനയമികവ് തെളിയിച്ചു. അതും മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ വാങ്ങുന്നതിലും എത്രയോ കൂടുതല്‍ പ്രതിഫലം വാങ്ങി.
എന്നാല്‍ സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും വെളിപ്പെടുത്താന്‍ പക്ഷെ ശശി കലിംഗ തയ്യാറല്ല. ചിത്രത്തിന്റെ പേരോ, എന്റെ കഥാപാത്രത്തെ കുറിച്ചോ വെളിപ്പെടുത്താന്‍, സിനിമയെപ്പറ്റി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ നിര്‍വ്വാഹമില്ലെന്ന് കിലിംഗ പറഞ്ഞു.
എന്നാല്‍ ബൈബിളിലെ യൂദാസിന്റെ വേഷമാണ് ശശികലിംഗ ഹോളിവുഡ് സിനിമയില്‍ അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ദുബായിലെത്തിയപ്പോള്‍ ഒരു മാളിന്‍ വച്ച് കലിംഗയെ കണ്ട ഒരാളാണ് ഈ ഹോളിവുഡ് സിനിമയ്ക്ക് വേണ്ടി നിര്‍ദ്ദേശിച്ചത്.
ഇന്ത്യന്‍ സിനിമയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് മഹാളിവുഡിലെ ഷൂട്ടിംഗ് രീതിയെന്നാണ് കലിംഗ പറയുന്നത്. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് ഷൂട്ടിങ് ലൊക്കേഷനില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ കലിംഗ ഹോളിവുഡിന്റെ വിസ്മയലോകം കണ്ട് അത്ഭുതപ്പെട്ടുവെന്നും സാക്ഷ്യപ്പെടുത്തുന്നു.
keywords : youdas-film-movie-Hollywood-super-star-malayalam
Post a Comment
0 Comments