ന്യൂഡൽഹി:(www.evisionnews.in) 1993ലെ മുംബൈ സ്ഫോടന പരമ്പരക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്ന് സിപിഎം. മേമന്റെ ദയാഹർജി സ്വീകരിക്കണമെന്നും ശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്നുമാണ് സിപിഎം വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎമ്മിന്റെ നിലപാടുകൾ വധശിക്ഷയ്ക്കെതിരാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
257 പേരുടെ മരണത്തിനു കാരണക്കാരായവരെ കണ്ടെത്തി ശിക്ഷിക്കേണ്ടത് ആവശ്യമാണ്. സ്ഫോടനക്കേസിലെ പ്രധാനികൾക്കെതിരെ ആവശ്യമായ തെളിവുകൾ കണ്ടെത്തണം. നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപെടാൻ അവരെ അനുവദിക്കരുത്. അവരെ കണ്ടെത്തി ഇന്ത്യയിലെത്തിച്ച് നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങിനൽകണം.

ഈ സാഹചര്യത്തിൽ യാക്കൂബ് മേമനെ തൂക്കിലേറ്റുന്നത് നീതിക്ക് നിരക്കുന്നതല്ല. ഈ ഗൂഢാലോചനയുടെ ഒരു ഭാഗം മാത്രമാണ് മേമൻ. കേസിലെ മറ്റു പ്രതികളെപ്പോലെ മേമൻ നിയമത്തിനു കീഴടങ്ങാതിരുന്നില്ല. അയാൾ കീഴടങ്ങുകയും വിചാരണയ്ക്ക് തയാറാകുകയും ചെയ്തു. കുടുംബത്തിനെയും ഇന്ത്യയിലെത്തിച്ച് വിചാരണ നേരിടുന്നതിന് മേമൻ തയാറായി. പാക്കിസ്ഥാന് സ്ഫോടന പരമ്പരയിലുള്ള പങ്കിനെക്കുറിച്ചും അറിയിച്ചു. കേസിലെ ഒരു ചെറിയ കണ്ണി മാത്രമാണ് ഇയാളെന്നും സിപിഎം വാർത്താക്കുറിപ്പിൽ പറയുന്നു.
മേമനെ ഈ മാസം 30 ന് തൂക്കിലേറ്റാണ് മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മേമൻ നൽകിയ തിരുത്തൽ ഹർജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു.
keywords :yakoob-memon-hang-cpm
keywords :yakoob-memon-hang-cpm
Post a Comment
0 Comments