Type Here to Get Search Results !

Bottom Ad

യാക്കൂബ് മേമന് വധശിക്ഷ ഉറപ്പായി; ശിക്ഷ 30ന് നടപ്പാകും

മുംബൈ: (www.evisionnews.in) മുംബൈ സ്‌ഫോടനക്കേസ് മുഖ്യപ്രതി യാക്കൂബ് മേമനെ ഈമാസം 30 ന് തൂക്കിക്കൊല്ലും. മേമന്റെ വധശിക്ഷക്കെതിരെ നല്‍കിയ തെറ്റുതിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി.ഇതേതുടര്‍ന്നാണ് വധശിക്ഷ നടത്താന്‍ തീരുമാനിച്ചത്. 

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മേമന്‍ സുപ്രീംകോടതിയെ സമീപിച്ചത്. 

1993 ലെ മുംബൈ സ്ഥോടനക്കേസില്‍ മുംബൈ ടാഡ കോടതിയാണ് മേമന് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജ്ജിക്ക് വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേമന്‍ നല്‍കിയ ദയാഹര്‍ജ്ജിയും തള്ളിയിരുന്നു.



keywords:yakoob-memen-30-hang 





Tags

Post a Comment

0 Comments

Top Post Ad

Below Post Ad