ഗുവാഹത്തി: (www.evisionnews.in)അസമിലെ സോനിത്പുരില്‍ 63കാരിയെ ദുര്‍മന്ത്രവാദിനിയെന്ന് ആരോപിച്ച് നഗ്നയാക്കി തലവെട്ടിക്കൊന്നു. 200ഓളം പേരടങ്ങുന്ന ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. ഒരു സംഘം ആളുകള്‍ ഒറങ് എന്ന ആദിവാസി സ്ത്രീയെ വീട്ടില്‍ നിന്നും വലിച്ചിറക്കി നദിക്കരയില്‍വച്ച് നഗ്നയാക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു.
ദേവതയാണെന്ന് സ്വയം അവകാശപ്പെടുന്ന അനിമ റോങ്തിയാണ് സ്ത്രീയെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതെന്ന് പൊലീസ് പറയുന്നു. ഒറങ് മന്ത്രവാദിനിയാണെന്നും ഗ്രാമത്തിന് നാശമുണ്ടാക്കുന്നുവെന്നും ആരോപിച്ച് ഇവരെ കൊലപ്പെടുത്താന്‍ അനിമ ആഹ്വാനം ചെയ്യുകയായിരുന്നു.
ഇതേതുടര്‍ന്ന് ഒറങ്ങിന്‍െറ വീട്ടിലേക്ക് പകല്‍സമയത്ത് അതിക്രമിച്ചു കടന്ന നാട്ടുകാര്‍ ഇവരെ വലിച്ചിറക്കുകയും നഗ്നയാക്കി തലവെട്ടി കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തില്‍ അനിമയുടെ ഭര്‍ത്താവിനെയും സഹോദരിയെയും നാല് സഹോദരന്‍മാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മന്ത്രവാദം നിര്‍ത്തലാക്കാനുള്ള നിയമത്തെക്കുറിച്ച് അസം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് സംഭവം. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി 100 സ്ത്രീകളെങ്കിലും അസമില്‍ ഇത്തരത്തില്‍ വധിക്കപ്പെട്ടിട്ടുണ്ട്.
keywords : national-guvahathy-woman-head-murder
Post a Comment
0 Comments