ബദിയടുക്ക : (www.evisionnews.in)വിഷന്‍ 2020 ബദിയടുക്ക ഡെവലപ്‌മെന്റ് ക്യാംമ്പയിന്റെ ഭാഗമായി ബദിയടുക്ക ഗ്രാമ പഞ്ചായത്ത് അക്ഷര ജ്യോതി വിദ്യാ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ 2015-16 അദ്ധ്യായന വര്‍ഷത്തെ സ്‌ക്കൂള്‍ ഡയരി എസ്.എസ്.എ പ്രൊജക്റ്റ് ഓഫീസര്‍ ഡോ. എം. ബാലന്‍ വിതരണോദ്ഘാടനം ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തോളമായി വിദ്യാഭ്യാസ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് അക്ഷര ജ്യോതി വിദ്യാ പദ്ധതി.ചടങ്ങ് ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധാ ജയറാം അദ്ധ്യക്ഷത വഹിച്ചു. ദീര്‍ഘ കാലത്തെ വിശിഷ്ട സേവനത്തിന് ശേഷം പി.ഇ.സി സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച കെ ഗോപാല കൃഷ്ണ ഭട്ടിനെ ആദരിച്ചു. അക്ഷര ജ്യോതി വിദ്യാ പദ്ധതിയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങളെക്കുറിച്ച് ഗ്രാമ പഞ്ചായത്ത് ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് വിശദീകരിച്ചു. കുമ്പള എ.ഇ.ഒ കൈലായ മൂര്‍ത്തി, വി ആര്‍ സി ട്രൈനര്‍ കാര്‍മലി, പഞ്ചായത്ത് വിദ്യഭ്യാസ ഇംപ്ലിമെന്റിംഗ് ഓഫീസര്‍ ദുര്‍ഗ്ഗ പരമേശ്വരി, പെരഡാല സ്‌ക്കൂള്‍ എച്ച്.എം തിരുമൂര്‍ത്തി, വാരിജ, തുടങ്ങിയവര്‍ ചടങ്ങിന് ആശംസ അര്‍പ്പിച്ച് സംസാരിച്ചു. പി.ഇ.സി സെക്രട്ടറി ലളിതാംബിക സ്വാഗതവും അക്ഷര ജ്യോതി വിദ്യാ പദ്ധതി കോര്‍ഡിനേറ്റര്‍ പി വി പ്രദീപന്‍ നന്ദിയും പറഞ്ഞു.
keywords : vision-20-20-badiydka-development-campaign-child-diary-distribution
Post a Comment
0 Comments