Type Here to Get Search Results !

Bottom Ad

പച്ചക്കറികളിലെ വിഷം: കേരളത്തിനെതിരെ വിജയകാന്ത്‌

evisionnews

ചെന്നൈ:(www.evisionnews.in) തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറികള്‍ ദേശീയ പരീക്ഷണശാലകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന കേരളത്തിന്റെ നിലപാടിനെതിരെ ഡി.എം.ഡി.കെ. നേതാവ് വിജയകാന്ത് രംഗത്തുവന്നു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും കടുത്ത വെല്ലുവിളികളാണ് ഇത്തരം സമീപനങ്ങള്‍ ഉയര്‍ത്തുന്നതെന്ന് വിജയകാന്ത് കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അടിയന്തരമായി ഇടപെടണമെന്ന് വിജയകാന്ത് ആവശ്യപ്പെട്ടു.
കേരളത്തിലേക്കുള്ള പച്ചക്കറികളുടെ സുഗമമായ കടത്തിന് കേരള അതിര്‍ത്തികളിലുള്ള ചെക്ക്‌പോസ്റ്റുകളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും വിജയകാന്ത് ആവശ്യപ്പെട്ടു. കേരളത്തില്‍നിന്ന് മാലിന്യങ്ങള്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുവന്ന് തള്ളുന്നതിനെതിരെ കര്‍ശന നടപടി വേണമെന്നും വിജയകാന്ത് പറഞ്ഞു.
തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറികളിലെ കീടനാശിനി ആധിക്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരള സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തമിഴ്‌നാട് പ്രതിനിധികളെ അയയ്ക്കാതിരുന്നത് ശരിയായില്ലെന്നും വിജയകാന്ത് ചൂണ്ടിക്കാട്ടി.

keywords :vijayakanth-kerala-thamil nadu-vegetables-poison
Tags

Post a Comment

0 Comments

Top Post Ad

Below Post Ad