കാസര്‍കോട്: (www.evisionnews.in) മദ്യപിച്ച് മദോന്മത്തനായ യുവാവ് പോലീസ് സംഘത്തെ അക്രമിച്ചു.അഡീ.എസ്.ഐയടക്കം നാല് പേരെയാണ് അക്രമിച്ചത്.ഇന്നലെ രാത്രി പുതിയ ബസ് സ്റ്റാന്റിനടുത്തുള്ള ഇന്ത്യന്‍ കോഫീഹൗസിന് മുമ്പിലാണ് യുവാവിന്റെ പരാക്രമം നടന്നത്.പോലീസിനെ അക്രമിച്ച തളിപമ്പ് ആലക്കോട് സ്വദേശി അജീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.
കോഫി ഹൗസിന് മുന്നില്‍ പരാക്രമം നടത്തുകയായിരുന്ന അജീഷിനെ തടയാന്‍ ചെന്നപ്പോഴാണ് കാസര്‍കോട് അഡീഷണല്‍ എസ്.ഐ. രമണന്‍ (53), ജൂനിയര്‍ എസ്.ഐമാരായ ആദംഖാന്‍ (30), വിപിന്‍കുമാര്‍ (34), പോലീസ് ജീപ് ഡ്രൈവര്‍ തോമസ് (30) എന്നിവരെ അജീഷ് അക്രമിച്ചത്. രമണന്റെ മുഖത്ത് ഇടിയേറ്റ് മുഖത്ത് നിന്നും രക്തംവാര്‍ന്നൊഴുകി. ഇത് തടയാന്‍ ശ്രമിക്കുന്നിടയില്‍ ജൂനിയര്‍ എസ്.ഐമാര്‍ക്കും പോലീസ് ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റു. യുവാവിനെ വൈദ്യരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴും പരാക്രമം തുടര്‍ന്നു. സുഹൃത്തുക്കള്‍ക്കൊപ്പം മംഗലാപുരത്തേക്ക് പോയി വാഹനത്തില്‍മടങ്ങുമ്പോഴാണ് അജീഷ് കാസര്‍കോട്ട് പരാക്രമം കാട്ടിയത്.
പരിക്കേറ്റ എസ്.ഐമാരേയും പോലീസുക്കാരേയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിനെ അക്രമിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും അജീഷിനെതിരെ പോലീസ് കേസെടുത്തു.
Keywords: kasaragod-violence-ajeesh-arrested
Post a Comment
0 Comments