കാസര്‍കോട്: (www.evisionnews.in) ബൈക്ക് മോഷണ പരമ്പര നടത്തി പോലീസിന് തലവേദന സൃഷ്ടിച്ച കുപ്രസിദ്ധ വാഹനമോഷ്ടാ് ഒടുവില്‍ സ്‌കോര്‍പിയോ കാര്‍ കവര്‍ച്ച കേസില്‍ കുടുങ്ങി.ഉദുമ കൂളിക്കുന്നിലെ ഷാനു എന്ന റംസാനെ(20) യാണ് പോലീസ് വെള്ളിയാഴ്ച രാവിലെ കാസര്‍കോട് ടൗണില്‍വെച്ച് അറസ്റ്റുചെയ്തത്. ജൂലൈ 11ന് പുലര്‍ച്ചെ രണ്ട് മണിക്ക് ചെമ്മനാട്ടെ റഫീഖിന്റെ വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ പരസ്യ സ്ഥാപനയുടമ മുബാറക്കിന്റെ സ്‌കോര്‍പിയോ കാര്‍ മോഷ്ടിച്ച കേസിലാണ് ഷാനു പിടിയിലായത്.
ചെമ്മനാട്ടുനിന്നും മോഷ്ടിച്ച കാറുമായി സുള്ള്യയിലെത്തിയപ്പോള്‍ അപകടത്തില്‍പെടുകയും സ്‌കോര്‍പിയോ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയുമായിരുന്നു. ചട്ടഞ്ചാല്‍, ഉള്ളാള്‍,കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്,ബേക്കല്‍ എന്നിവിടങ്ങളില്‍നിന്നും ബൈക്ക് മോഷ്ടിച്ചകേസിലും ഷാനു പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കാസര്‍കോട് നഗരത്തിലെ ഒരു തീയേറ്ററിന് മുന്നില്‍നിന്ന് ബൈക്ക് മോഷ്ടിച്ച് ചെമ്മനാട് കറങ്ങുന്നതിനിടെ ബൈക്ക് അപകടത്തില്‍പെട്ടപ്പോള്‍ ഷാനു പോലീസിന്റെ പിടിയില്‍നിന്നും രക്ഷപ്പെട്ടിരുന്നു. ബേക്കല്‍ പോലീസ് സ്‌റ്റേഷന് പരിധിയില്‍പെട്ട യുവതിയുടെ കഴുത്തില്‍നിന്നും സ്വര്‍ണമാല കവര്‍ച്ചചെയ്തകേസിലും ഷാനു പ്രതിയാണ്. കാസര്‍കോട് ടൗണ്‍ എസ്.ഐമാരായ രവി, ആദംഖാന്‍, ഫിലിപ് തോമസ്, എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ബി.കെ. ബാലകൃഷ്ണന്‍, നാരായണന്‍ നായര്‍, ലക്ഷ്മീശന്‍, ശ്രീജിത്ത്, അബൂബക്കര്‍ കല്ലായി, നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Keywords: kasaragod-vehicles-thief-shanu-arrested
Post a Comment
0 Comments