ചെരുമ്പ: (www.evisionnews.in) പുതുതായി രൂപം കൊണ്ട പനയാൽ പഞ്ചായത്തിലെ വാർഡ് വിഭചനത്തിലെ അപാകത ചൂണ്ടിക്കാട്ടി പ്രതിഷേതവുമായി ചെരുമ്പ ശാഖ മുസ്ലിം ലീഗ്.
ഇന്നലെ നടന്ന ഓൺലൈൻ വോട്ടർ പട്ടികയിൽ പേരു ചേർക്കൽ പരിപാടിയിൽ നടന്ന ചർച്ചക്കിടയിലാണ് വാർഡ് വിഭജനത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് ശാഖ മുസ്ലിം ലീഗ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഓൺലൈൻ വോട്ടർ പട്ടികയിൽ പേരു ചേർക്കലിന്റെ ഉൽഘാടനം മുസ്ലിം ലീഗ് നേതാവ് സി.എ അബ്ദുൾ റഹ്മാൻ നിർവ്വഹിച്ചു.
ചെരുമ്പ ശാഖ ജന:സെക്രട്ടറി കെ.എം ബഷീർ, ദുബൈ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് ജന:സെക്രട്ടറി. ആരിഫ് ചെരുമ്പ,. സി.എച്ച് മൊയ്തീൻ കുഞ്ഞി ഹാജി, എംജി അബ്ദുല്ല, സി.എം അബ്ദുൾ റഹ്മാൻ , സികെ.സത്താർ.. കബീർ ചെരുമ്പ എന്നിവർ സംബന്ധിച്ചു.
keywords: vard-part-strike-muslim-league
Post a Comment
0 Comments