കോഴിക്കോട്: (www.evisionnews.in) വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍(77) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. രണ്ട് ദിവസമായി തീവ്രപരിചണ വിഭാഗത്തിലായിരുന്നു. ന്യുമോണിയ ബാധിക്കുക കൂടി ചെയ്തതോടെ ആരോഗ്യനില വഷളായി. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അന്ത്യം.
1958 ഡിസംബര്‍ പതിനെട്ടിനായിരുന്നു ഫാബിയെ ബഷീര്‍ ജീവിതസഖിയാക്കിയത്. പെണ്ണുകാണലിന്റെ അന്നു തന്നെ ഫാത്തിമബീവിയെ ബഷീര്‍ ഫാബിയാക്കി. പിന്നെ എടിയായി. വൈക്കം മുഹമ്മദ് ബഷീര്‍ എന്ന മഹാസാഹിത്യകാരന്‍ ഫാബിയുടെ റ്റാറ്റയായി. ജീവിതത്തെ അതിന്റെ സര്‍വ്വതലത്തിലും സാഹിത്യത്തിലേക്ക് ആവാഹിച്ച സാഹിത്യകാരനൊപ്പം നാല്പത് വര്‍ഷത്തെ ദാമ്പത്യം.
എഴുത്തുകാരനൊപ്പം ജീവിച്ചതിന്റെ ബഷീറിന്റെ എടിയെ എന്ന സ്മരണകള്‍ ഫാബിയെ എഴുത്തുകാരിയുമാക്കി. മിക്കവാറും ഭാര്യമാരെപ്പോലെ താനും വെറുമൊരു ഭാര്യയായിരുന്നെങ്കിലും തന്റെ ഭര്‍ത്താവ് വെറുമൊരു ഭര്‍ത്താവല്ലെന്ന് ആത്മകഥയില്‍ പറയുന്ന ഫാബി ആ സംതൃപ്തിയിലായിരുന്നു മരിക്കുവോളം ജീവിച്ചത്.
keywords: vaikam-muhammed-basheer-wife-fabi-basheer-dead
Post a Comment
0 Comments