Type Here to Get Search Results !

Bottom Ad

ഉപ്പളയിലെ യുവാവിനെ വെട്ടിയത് നാലംഗസംഘം; ഒരാള്‍ വലയില്‍


ഉപ്പള (www.evisionnews.in); കാലിയാ റഫീഖിന്റെ കൂട്ടാളിയായ മണിമുണ്ടെയിലെ ഇര്‍ഫാനെ വെട്ടിയത് സ്‌കൂള്‍ ബസ് ഡ്രൈവറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണെന്ന് പോലീസ്. സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഉപ്പള മണിമുണ്ടെയിലെ ബാബണ്ണ റഫീഖ് പോലീസ് വലയിലാണ്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇര്‍ഫാനെ എതിരാളികളായ ഗുണ്ടാ സംഘം റെയില്‍വേ സ്റ്റേഷനടുത്ത് വെട്ടിവീഴ്ത്തിയത്.

തലയ്ക്കും കാലിനുംഗുരുതരമായി വെട്ടേറ്റ ഇര്‍ഫാന്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഇര്‍ഫാനെ ശനിയാഴ്ച പുലര്‍ച്ചെ ശസ്ത്രക്രിയക്ക് വിധേയനാക്കി. 

വെട്ടേറ്റ് അവശനനിലയിലായതിനാല്‍ ഇന്നലെ ഇര്‍ഫാന്റെ മൊഴിയെടുക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇന്ന് വൈകിട്ടോടെ മൊഴിയെടക്കാനാണ് പോലിസിന്റെ നീക്കം. റഫീഖിന്റെ ഭാര്യയെയും മക്കളെയും നേരത്തെ മുംബൈയില്‍ വെച്ച് കൊല്ലുമെന്ന് ഇര്‍ഫാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമാണ് വെള്ളിയാഴ്ച രാത്രിയുണ്ടായ സംഭവമെന്നാണ് പോലീസ് നിഗമനം.


Keywords: Kasaragod-news-uppla-injured-news-man-kaliya-arrest

Post a Comment

0 Comments

Top Post Ad

Below Post Ad