Type Here to Get Search Results !

Bottom Ad

ജാമ്യത്തിലിറങ്ങിയ പ്രതിയെ ആക്രമിച്ച നാലുപേർക്കെതിരെ വധശ്രമത്തിന് കേസ്


ഉപ്പള :(www.evisionnews.in)ജാമ്യത്തിലിറങ്ങിയ ആക്രമക്കേസിലെ പ്രതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച നാലുപേർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.ഉപ്പള ഹിദായത്ത് ബസാറിലെ ഹവ്വാബി ഹൗസിലെ ഷേഖ് അബ്ദുറഹിമിന്റെ മകൻ മുഹമ്മദ് ഇർഫാനെ(36)യാണ് വെള്ളിയാഴ്ച രാത്രി ഉപ്പള റെയില്വെ സ്റ്റേഷൻ പരിസരത്ത് ആക്രമിച്ചത്.ഇരുമ്പുവടി കൊണ്ടുള്ള അടിയേറ്റും, കത്തി കൊണ്ടുള്ള വെട്ടേറ്റും തലക്കും കൈകാലുകൾക്കും ഗുരുതര പരിക്കേറ്റ ഇർഫാൻ മാംഗ്ലൂർ ആശുപത്രിയിൽ ചികിൽസയിലാണ് .സംഭവത്തിൽ ഉപ്പളയിലെ ബാബുന്ന റഫീഖ്, അസ്ഫാദ് ഫസൽ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസ്സെടുത്തത്.

നിരവധി കേസുകളിൽ പ്രതിയായ ഇർഫാൻ കഴിഞ്ഞ എട്ടുമാസമായി ജയിലിൽ കഴിയുകയായിരുന്നു.ഒരാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങി നാട്ടിലെത്തിയത്.ആക്രമം വധ ഭീഷണി, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങി പതിനാറോളം കേസുകളാണ് ഇർഫാനെതിരെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലുള്ളത്

Post a Comment

0 Comments

Top Post Ad

Below Post Ad