ഉഡുപ്പി :(www.evisionnews.in) ക്ഷേത്ര ദർശനത്തിനെത്തിയ ബിസിനസുകാരന്റെ കാറിൽ നിന്ന് ഏഴര ലക്ഷം രൂപ കവർന്നു.വെള്ളിയാഴ്ച ഉച്ചയോടെ അമ്പലപ്പടിയിലെ ജനാർദ്ദന ക്ഷേത്രത്തിന് സമീപം പാർക്ക് ചെയ്ത കാറിൽ നിന്നാണ് പണം കവർച്ച ചെയ്യപ്പെട്ടത്. നിട്ടൂറിലെ ഓട്ടൊ സ്ഥാപന ഉടമ ഗണേഷിന്റെ കാറിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്.
ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ സ്ഥലത്ത് വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.ഇതെ തുടർന്ന് കാർ ക്ഷേത്രത്തിന് പിറക് വശത്ത് നിർത്തിയിട്ടു.ക്ഷേത്രത്തിൽ നിന്ന് മടങ്ങിയ ഗണേഷ് കാറിന് സമീപം എത്തിയപ്പോഴാണ് കാറിന്റെ ചില്ലുകൾ തകർക്കപ്പെട്ട നിലയിൽ കണ്ടത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.കവർച്ചക്കാരനെ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അതേ സമയം ക്ഷേത്ര പരിസരത്തെ ഒളി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
keywords :udupi-robbery-car-7.5 lakhs
Post a Comment
0 Comments