തിരുവനന്തപുരം :(www.evisionnews.in) പാഠപുസ്തക വിതരണം ഇന്ന് തന്നെ പൂര്‍ത്തിയാക്കും എന്ന സര്‍ക്കാര്‍ പ്രഖ്യാപനം വീണ്ടും പാഴ്വാക്കായി. നാലരക്ഷത്തിലധികം പുസ്തകങ്ങള്‍ ഇനിയും പ്രിന്റ് ചെയ്തിട്ടില്ല. കെബിപിഎസില്‍ ഒരു ലക്ഷം പുസ്തകങ്ങളും സ്വകാര്യ പ്രസ്സില്‍ മൂന്നര ലക്ഷം പുസ്തകങ്ങളും പൂര്‍ത്തിയാകാനുണ്ട്. 43 ലക്ഷം പുസ്‌കങ്ങളാണ് രണ്ടാം ഘട്ടത്തില്‍ കെബിപിഎസ് അച്ചടിച്ച് നല്‍കേണ്ടിയിരുന്നത്. ഹൈക്കോടതി നിര്‍ദേശാനുസരണം ഇതില് 10.5 ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കുന്നതിനുള്ള കരാര്‍ തിരുവനന്തപുരത്തെ സോളാര്‍ പ്രസ്സിന് നല്കിയിരിക്കുകയാണ്. നിശ്ചിത സമയത്തിനുള്ളില്‍ 7.5 ലക്ഷം പുസ്തകങ്ങളാണ് സ്വകാര്യ പ്രസ്സിന് അച്ചടിക്കാന്‍ സാധിച്ചത്. കോട്ടയം ഭാഗത്ത് വിതരണം ചെയ്ത എട്ടാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം 1.5 ലക്ഷം പുസ്തകങ്ങളിള്‍ തെറ്റ് കണ്ടെത്തിയിരുന്നു. ഇത് രണ്ടാമത് അച്ചടിച്ച് നല്‍കണം. 1 , 3, 10 ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലേക്കുള്ള 1.5 ലക്ഷത്തോളം പുസ്‌കങ്ങള്‍ക്ക് അധിക ഓര്‍ഡറും ലഭിച്ചിട്ടുണ്ട്.
keywords :textbooks-distribution-kbps
Post a Comment
0 Comments