Type Here to Get Search Results !

Bottom Ad

അധിക നികുതി ഒഴിവാക്കണം: യൂത്ത്‌വിംഗ്


കാസര്‍കോട്: (www.evisionnews.in)നിര്‍മ്മാണ മേഖലയില്‍ കെട്ടിട നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നികുതിയിനത്തില്‍ സര്‍വ്വീസ് ചാര്‍ജ് എന്ന പേരില്‍ കൊണ്ടുവന്ന അധിക നികുതി ഒഴിവാക്കണമെന്ന് കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. 

പ്രസിഡന്റ് ടി.കെ. നസീറിന്റെ അധ്യക്ഷത വഹിച്ചു.യോഗം എം.എ. നാസര്‍ ഉദ്ഘാടനം ചെയ്തു. എയര്‍ലൈന്‍സ് അബ്ദുല്ലക്കുഞ്ഞി, മൊയ്തീന്‍ ചാപ്പാടി, ജാസിര്‍ ചെങ്കള, റസാഖ് ബെദിര എന്നിവര്‍ സംബന്ധിച്ചു. പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. 

ഭാരവാഹികള്‍ പ്രസിഡന്റ് മൊയ്തീന്‍ ചാപ്പാടി , വൈസ് പ്രസിഡന്റുമാര്‍ എം.എം.നൗഷാദ്, എം.ടി. നാസര്‍, പി.ബി. ഷെഫീഖ്, ജനറല്‍ സെക്രട്ടറി ജാസിര്‍ ചെങ്കള, ജോ. സെക്രട്ടറിമാര്‍ സുനൈഫ്. എം.എ. എച്ച്, ഹക്കീം മാര, ഷാഹില്‍ കുദ്രോളി, ട്രഷറര്‍ നിസാര്‍ കല്ലട്ര എന്നിവരെ തെരഞ്ഞെടുത്തു.

keywords : kasaragod-youth-wing-construction-service-charge

Post a Comment

0 Comments

Top Post Ad

Below Post Ad