കൊച്ചി: (www.evisionnews.in) രണ്ടര വര്‍ഷത്തിന് ശേഷം മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ പ്രവേശിച്ചു. ഐപിഎല്‍ വാതുവെപ്പ് കേസില്‍ ബിസിസിഐയുടെ ആജീവനാന്ത വിലക്ക് തുടരവേയാണ് ശ്രീശാന്ത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടക്കുന്ന സ്‌റ്റേഡിയത്തില്‍ പ്രവേശിച്ചത്. സ്‌റ്റേഡിയത്തിന് ബിസിസിഐയുമായി കരാറുണ്ട്.
എന്നാല്‍ ശ്രീശാന്തിന് സ്‌റ്റേഡിയത്തില്‍ പരിശീലനത്തിന് അവസരം ഒരുക്കുമെന്ന് സ്‌റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎയുടെ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ പറഞ്ഞിരുന്നു. 2013-ലാണ് ശ്രീശാന്തിന്റെ മേല്‍ ആജീവനാന്ത വിലക്ക് വന്നത്. ഇതിനു ശേഷം അദ്ദേഹത്തിന് സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാനായിട്ടില്ല.
കഴിഞ്ഞ ദിവസം പാട്യാല ഹൗസ് കോടതി ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍ ബിസിസിഐ ഇതുവരെ ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് താരങ്ങളുടെ വിലക്ക് നീക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. തങ്ങളുടെ അഴിമതി വിരുദ്ധ സമിതിയാണ് തീരുമാനമെടുക്കേണ്ടതെന്നും വിലക്കിന് കേസുമായി ബന്ധമില്ലെന്നുമുള്ള നിലപാടിലാണ് ബോര്‍ഡ്.
അതേസമയം ശ്രീശാന്ത് ബിസിസിഐ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ടി സി മാത്യുവുമായി ചര്‍ച്ച നടത്തി. ശ്രീശാന്തിനെ രഞ്ജി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെസിഎ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് കത്തയച്ചിട്ടുണ്ട്.
keywords : two-and-half-year-shree-shanth-kaloor-stadium
Post a Comment
0 Comments