ടൊറന്‍േറാ:(www.evisionnews.in) കാഴ്ചശക്തിയില്ലാത്തവരുടെ ദൈനംദിന കാര്യങ്ങള്‍ ചെയ്തു സഹായിക്കാനായി പുതിയ ആപ്ളിക്കേഷന്‍ വികസിപ്പിച്ചു. സ്മാര്‍ട്ട് ഫോണിലെ കാമറയുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നൂതന ആപ്ളിക്കേഷന്‍ കാഴ്ചയില്ലാത്തവരുടെ കണ്ണായി മാറുമെന്നാണ് കരുതുന്നത്.
‘ബി മൈ ഐസ്’ (എന്‍െറ കണ്ണുകളാകൂ) എന്ന പേരിലുള്ള മൊബൈല്‍ ആപ്പിലൂടെ വളന്‍റിയര്‍മാരുടെ സഹായം കാഴ്ചശേഷിയില്ലാത്തവര്‍ക്ക് ലഭ്യമാകും. പണം എണ്ണാനും വെബ്സൈറ്റ് തിരയാനുമെല്ലാം ആപ്പിലൂടെ സഹായം ലഭിക്കും. വിഡിയോ കോളിലൂടെ തെരഞ്ഞെടുക്കപ്പെട്ട വളന്‍റിയറോട് സഹായം ആഭ്യര്‍ഥിക്കാം. തുടര്‍ന്ന്, കാഴ്ചയില്ലാത്ത വ്യക്തിയുടെ സ്മാര്‍ട്ട് ഫോണിലെ കാമറയിലൂടെ അവിടെയുള്ള കാര്യങ്ങള്‍ വളന്‍റിയര്‍ കാണുകയും അതിനനുസരിച്ച് നിര്‍ദേശം നല്‍കുകയും ചെയ്യുന്നു. നിലവില്‍ 19,000 കാഴ്ചശക്തിയില്ലാത്തവരെ 2,30,000 വളന്‍റിയര്‍മാര്‍ സഹായിക്കുന്നുണ്ട്
keywords:.technical-news-eye-app
Post a Comment
0 Comments