Type Here to Get Search Results !

Bottom Ad

പ്ലസ്ടു വിദ്യാര്‍ത്ഥിനികളുടെ തിരോധനാനവും മരണവും: ദുരൂഹതയേറുന്നു; പോലീസ് അന്വേഷണം ഊര്‍ജിതം

പാലക്കാട് (www.evisionnews.in): പ്ലസ് ടു വിദ്യാര്‍ഥിനികളുടെ തിരോധാനവും തുടര്‍ന്നുണ്ടായ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങുന്നില്ല. കുട്ടികള്‍ മരിക്കാനുണ്ടായ കാരണത്തെ സംബന്ധിച്ച അവ്യക്തത തുടരുകയാണ്. നാലു ദിവസം പകലും രാത്രിയും കുട്ടികള്‍ എവിടെയായിരുന്നെന്നോ എങ്ങനെ ഒറ്റപ്പാലത്തെത്തിയെന്നോ ഉള്ള വിവരം ലഭ്യമായിട്ടില്ല. കോന്നി തെങ്ങുംകാവ് പുത്തന്‍പറമ്പില്‍ രവികുമാറിന്റെ മകള്‍ എസ്. രാജി (16), ഐരവണ്‍ തിരുമല രാമചന്ദ്രന്‍ നായരുടെ മകള്‍ ആതിര ആര്‍. നായര്‍ (17) എന്നിവരെയാണ് ഒറ്റപ്പാലത്തിനടുത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. ഐരവണ്‍ തോപ്പില്‍ ലക്ഷംവീട് കോളനിയില്‍ കെ. സുരേഷിന്റെ മകള്‍ പരുക്കേറ്റ ആര്യ കെ. സുരേഷ് (16) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

കേസിന്റെ വഴിത്തിരിവായി തീരാവുന്ന പെണ്‍കുട്ടിയുടെ ടാബ് ബാഗില്‍ കണ്ടെത്താന്‍ കഴിയാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. കോന്നി എസ് ഐ വിനോദ് കുമാര്‍ ഉടന്‍ തന്നെ ത്രിശൂര്‍ക്ക് പുറപ്പെടും. ഈ അന്വേഷണ സംഘം തന്നെ ബാംഗ്ലൂരിലേക്ക് പോകുന്നതിനും തയ്യാറെടുക്കുകയാണ്. കേസില്‍ കസ്റ്റഡിയിലെടുത്തവര്‍ക്ക് പെണ്‍കുട്ടികളുടെ മരണവുമായി യാതൊരു ബന്ധവുമില്ലെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്.

ഈ മാസം 9ാം തിയതി കോന്നിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ കോന്നിയിലെ ഒരു സ്വകാര്യ ബാങ്കില്‍ സ്വര്‍ണം പണയം വെച്ച് ലഭിച്ച പണവുമായി ശനിയാഴ്ച്ച അങ്കമാലിയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് യാത്ര ചെയ്തതിന്റെ ട്രെയില്‍ ടിക്കറ്റും ലാല്‍ബാഗ് സന്ദര്‍ശിച്ചതിന്റെ ടിക്കറ്റും കുട്ടികളുടെ ബാഗില്‍ നിന്ന് പോലീസ് കണ്ടെടുത്തു. മാവേലിക്കരയില്‍ നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്ത ബസിന്റെ ടിക്കറ്റും പരിശോധനയില്‍ കണ്ടെത്തി. ട്രെയിനില്‍ നിന്ന് കണ്ടെത്തിയ മൂന്ന് പേരുടെയും ബാഗുകള്‍ ആര്‍പിഎഫ് കോന്നി പോലീസിന് കൈമാറിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ എന്തിന് പോയെന്നോ, എങ്ങോട്ട് പോയെന്നോ ഇതുവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനും കഴിഞ്ഞിട്ടില്ല.

അതേസമയം, കുട്ടികളുടെ ഫേസ്ബുക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഫേസ്ബുക്ക് സുഹൃത്ത് തൃശൂര്‍ പേരാബ്ര സ്വദേശിയെ കോന്നി പോലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്. മറ്റ് നിരവധി പേരെയും ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു. ഇവരാരും പെണ്‍കുട്ടികളുടെ മരണവുമായി ബന്ധമുള്ളതായി പോലീസിന് തെളിവ് ലഭിച്ചിട്ടില്ല. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ആര്യയുടെ മൊഴി രേഖപ്പെടുത്താനായി കോന്നി പോലീസ് മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ആര്യയുടെ മൊഴി കേസില്‍ നിര്‍ണായകമാകും.


Keywords: kerala-news-train-accident

Post a Comment

0 Comments

Top Post Ad

Below Post Ad