തൃക്കരിപ്പൂര്‍ (www.evosopnnews.in): വീട്ടമ്മയെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ചന്തേരയിലെ പരേതനായ ഈയ്യക്കാട് അമ്പുവിന്റെ ഭാര്യ കൂവ്വക്കണ്ടത്തില്‍ നാരായണി (63) യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ മംഗളൂരുവില്‍നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനിടിച്ചാണ് അപകടം.
മക്കള്‍: ഭാസ്‌ക്കരന്‍ (തെങ്ങുകയറ്റത്തൊഴിലാളി), രാജന്‍ (ഇലക്ട്രിഷ്യന്‍), അശോകന്‍ (കണ്‍സ്ട്രക്ഷന്‍ തൊഴിലാളി). പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keyworrd: Kasaragod-trikkarippur-news-chandera-housewife-train-crash-died
Post a Comment
0 Comments