Type Here to Get Search Results !

Bottom Ad

പാഠപുസ്തകം : വിദ്യാഭ്യാസ വകുപ്പിനെ കല്ലെറിയുന്നതിന് മുമ്പ്

evisionnews


ടി.പി. അഷറഫലി 
(എം.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡന്റ്‌)


വിദ്യാഭ്യാസ വകുപ്പ്‌ മാത്രം വിചാരിച്ചാൽ അച്ചടിക്കാവുന്ന ഒന്നല്ല പാഠപുസ്തകങ്ങൾ .എന്നാൽ ഏറ്റവും കൂടുതൽ ആ കാര്യത്തിൽ ഉത്തരവാദിത്തം ഉള്ളതു വിദ്യാഭ്യാസ വകുപ്പിനു തന്നെ . ഇവിടെ സമയാ സമയങ്ങളിൽ പാഠപുസ്തകങ്ങളുടെ കോപിയും അച്ചടിക്കേണ്ട എണ്ണവും ഭരണാനുമതിയും വകുപ്പ്‌ നൽകിയിട്ടുണ്ട്‌ . പിന്നെ ചെയ്യെണ്ടത്‌ ധന വകുപ്പിന്റെ അനുമതിയും പ്രിന്റിംഗ്‌ ചെയ്യേണ്ട കെ ബി പി എസ്‌ എന്ന അച്ചടി വകുപ്പിന്റെ സ്ഥാപനവുമാണു.യഥാസമയം അച്ചടി പ്രവർത്തികൾ എവിടെ വരെ ആയി എന്ന അവലോകനങ്ങളിൽ എല്ലാം കൃത്യമാണെന്ന് പറഞ്ഞ കെ ബി പി എസ്‌ അവസാനമയപ്പൊഴത്തേക്കും കയ്യൊഴിയുകയാണുണ്ടായത്‌.

സ്ഥിരമായി 2012 മുതൽ എം ഡി ഇല്ലാത്ത ജാംബവാന്റെ കാലത്തെ മെഷീനുകളുമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം അവസാനത്തിൽ കാലുമാറിയപ്പോൾ ഈ വിഷയം ക്യാബിനെറ്റിൽ അവതരിപ്പിച്ചു അബ്ദുറബ്ബ്‌ അന്നു കെ പി മോഹനൻ (അച്ചടി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ) എല്ലാം ഏറ്റടുത്തതാണു.2.5 കോടി പാഠപുസ്തകങ്ങളിൽ അച്ചടിക്കേണ്ട ബാക്കി 65 ലക്ഷം പിന്നെ ഗവെൺമന്റ്‌ പ്രസ്സിൽ നിന്നു കൂടി അച്ചടിക്കുന്നതിനെ പറ്റി ആലോചിച്ചു.ഇതിനെ പാരവെച്ചത്‌ അവിടുത്തെ ഇടതു യൂണിയനുകളും വകുപ്പ്‌ സെക്രട്ടരി രജു നാരായണ സ്വാമിയുമാണു. സ്വകാര്യ പ്രസ്സിൽ നിന്നും ശരിയായ രീതിയിൽ ടെൻഡർ വിളിച്ചു ചെയ്യാമെന്നായപ്പോൾ അതിനെതിരെ പ്രതിപക്ഷവും മധ്യമങ്ങളും . 

ഇവർ മനസ്സിലാക്കേണ്ടത് എസ്‌ എസ്‌ എൽ സി ഉൾപ്പെടെയുല്ല പരീക്ഷകൾക്കും ഹയർസെക്കണ്ടറി പാഠപുസ്തകങ്ങളും സ്വകാര്യ പ്രസ്സുകളിലാണ് അച്ചടിക്കുന്നതു . എത്രയും വേഗത്തിൽ പുസ്തകം ലഭ്യമാക്കുക എന്നതിനപ്പുറം അരുവിക്കര സ്വപ്നം കണ്ടു വിവാദങ്ങൾ ഉണ്ടാക്കിയവരുമെല്ലാം ഈ വിഷയത്തിൽ കുറ്റക്കാരാണ്.

ഇപ്പൊൾ ക്വാളിഫൈഡായ ടെൻഡർ ഇല്ലാത്തതിനാലും കെ ബി പി എസ്‌ വീണ്ടും മുന്നോട്ട്‌ വന്നതിനാലും അച്ചടി പുരോഗമിക്കുന്നു.ഓണപരീക്ഷക്ക്‌ മുൻപു കുട്ടികൾക്ക് പുസ്തകമെത്തണം . അതിനു വേണ്ട മുന്നൊരുക്കങ്ങൾ സർക്കാർ ചെയ്യണം.ഒരു എം ഡി യെ വെച്ച്‌ കെ പി ബി എസ്സിനെ ശക്തമാക്കണം.ഇതുവരെ ഒരു അവലോകനങ്ങളിലും പങ്കെടുക്കാത്ത എറണാകുളം കളക്ടർ മധ്യമങ്ങളിൽ വന്നു പറയുന്ന അഭിപ്രായങ്ങൾക്ക്‌ കാരണം കാണിക്കൽ നോട്ടീസ്‌ നൽകണം.കോടതി വിമർശിച്ചു എന്നു വാർത്ത കൊടുത്തതിനെ പിന്നീടു കോടതി തന്നെ വിമർശിച്ചതു ഊഹാപോഹ വാർത്തക്കാർക്കു ഒരു പാഠമാകട്ടെ.

മന്ത്രി കാര്യങ്ങൾ ഒന്നു കൂടി വ്യക്തമയി ജനങ്ങളൊട്‌ പറയണം.എസ്‌ എസ്‌ എൽ സി,പാഠപുസ്തകങ്ങളുടെ അച്ചടി തുടങ്ങി കുറ്റക്കാരായ ആളുകൾക്കെതിരെ നടപടി ഉണ്ടാവണം.എങ്കിൽ മാത്രമെ താങ്കളുടെ നിരപാരാധിത്വം ജനം വിശ്വസിക്കൂ.

വിദ്യാഭ്യാസ വകുപ്പിനെതിരെ സമരം ആർക്കും ചെയ്യാം .എസ്‌ എഫ്‌ ഐക്കും ,കെ എസ്‌ യു വിനും എല്ലാം . എം എസ്‌ എഫ്‌ ഉം സമരം ചെയ്തിട്ടുണ്ട്‌ . പക്ഷെ കര്യങ്ങൾ ശെരിയാം വിധം മനസ്സിലാക്കി കുറ്റക്കാരായ എല്ലാവർക്കെതിരെയും സമരം വേണം. വകുപ്പുകളുടെ ഏകോപനത്തിന്റെ ചുമതല ഉള്ള മുഖ്യമന്ത്രി അതു ചെയ്തുവൊ? ക്യബിനെറ്റിൽ നിന്നും ഫയൽ മടക്കാൻ മാത്രം വിദ്യാഭ്യാസ വകുപ്പിൽ ഇടപെട്ടാൽ പോര ഫയലുകൾ പാസ്സാക്കാനും ഇടപെടണം.

Keywords :textbooks-educational minister-strike-issue




Tags

Post a Comment

0 Comments

Top Post Ad

Below Post Ad