Type Here to Get Search Results !

Bottom Ad

നാടിന്റെ പ്രാര്‍ത്ഥന ഏറ്റു വാങ്ങി ടി.കെ മൂസയുടെ മയ്യത്ത് ഖബറടക്കി

evisionnews


ഉദുമ: (www.evisionnews.in) മുസ്ലിം ലീഗ് നേതാവും ഉദുമ സര്‍വ്വീസ് സഹകരണബാങ്ക് മനേജറുമായ ഉദുമ.ിലെ ടി.കെ മൂസയുടെ മയ്യത്ത് വന്‍ ജനാവലിയില്‍ സന്നിധ്യത്തില്‍ ഉദുമ പള്ളിയില്‍ ഖബറടക്കി.ഉദുമയിലെ സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിന്നിരുന്ന നിന്നിരുന്ന ടി.കെ മൂസയുടെ മയ്യത്ത് കാണാന്‍ നിരവധി പേരെത്തിയിരുന്നു.നിര്യാണത്തില്‍ അനുശോചിച്ച് ഉദുമയില്‍ നടന്ന സര്‍വ്വകക്ഷി അനുശോചനത്തില്‍ കെ.എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന വൈ.പ്രസിഡന്റ് സി.ടി അഹമ്മദലി, കോണ്‍ഗ്രസ്സ് നേതാവ് സി.കെ ശ്രീധാരന്‍,എ.ഹമീദ് ഹാജി,കെ.ഇ.എ ബക്കര്‍,ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കസ്തൂരി ടീച്ചര്‍,ഭാസ്‌ക്കരന്‍ ഉദുമ,ഹസു മാങ്ങാട്,ഗീത കൃഷ്ണന്‍,കെ.വി കുഞ്ഞിരാമന്‍,സത്താര്‍ മുക്കുന്നോത്ത്,കാപ്പില്‍ കെ.ബി.എം ശരീഫ്,ടി.സി കബീര്‍,ജനഹര്‍ ഉദുമ,സുബൈര്‍,സുബാര്‍ പടുപ്പ് പ്രസംഗിച്ചു.

Keywords: Uduma-tk-moosa-khabaradam

Post a Comment

0 Comments

Top Post Ad

Below Post Ad