Type Here to Get Search Results !

Bottom Ad

ടീസ്റ്റ സെതല്‍വാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ കോടതി തള്ളി

മുംബൈ: (www.evisionnews.in) അനധികൃതമായി വിദേശ ഫണ്ട് കൈപറ്റിയെന്ന കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി മുംബൈ സിബിഐ കോടതി തള്ളി. ഗുജറാത്ത് കലാപ ഇരകളെ സഹായിക്കുന്നതിനായി ടീസ്റ്റയും ഭര്‍ത്താവ് ജാവേദ് ആനന്ദും രൂപീകരിച്ച ട്രസ്റ്റ് അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫോര്‍ഡ് ഫൗണ്ടേഷന്‍ ഉള്‍പ്പടെയുള്ളവയില്‍ നിന്ന് വഴിവിട്ട് പണം സ്വീകരിച്ചുവെന്നാണ് കേസ്.

അനധികൃതമായി വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ച് കൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഈ മാസം ആദ്യം സി.ബി.ഐ ടീസ്റ്റയുടെ മുംബൈയിലുള്ള വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തില്‍ ടീസ്റ്റയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. വാദം കേള്‍ക്കുന്നതിനിടെ ടീസ്റ്റ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചത്.

എന്‍.ജി.ഒകളായ സബ്‌രംഗ് ട്രസ്റ്റ്, സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് എന്നിവയുടെ രക്ഷാധികാരികളായ ടീസ്റ്റയും ഭര്‍ത്താവും ഇവയ്ക്ക് ലഭിച്ച ഫണ്ടുകള്‍ മദ്യപിക്കാനും ആഢംബര ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാനും റോമിലും പാക്കിസ്ഥാനിലും വെച്ച് വിലയേറിയ കേശാലങ്കാര രീതി പരീക്ഷിക്കാനും ഉപയോഗിച്ചുവെന്നാണ് ഗുജറാത്ത് പോലീസ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.ഫെബ്രുവരിയില്‍ ടീസ്റ്റയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്യുന്നതില്‍ ഗുജറാത്ത് പോലീസിനെ സുപ്രീം കോടതി വിലക്കിയിരുന്നു.



Keywords: gujarath-teesta-bail-cbi


















Post a Comment

0 Comments

Top Post Ad

Below Post Ad