രഞ്ജി മത്സരങ്ങള്‍ പെരിന്തല്‍മണ്ണയില്‍
കൊല്ലം: (www.evisionnews.in)വിദേശത്ത് അംഗീകാരമില്ലാതെ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്‍റും കെ.സി.എ പ്രസിഡന്‍റുമായ ടി.സി. മാത്യു പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തിനു ശേഷം കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ വാതുവെപ്പില്‍ ഉള്‍പ്പെടെ പങ്കാളികളാവുന്നു. ഇവര്‍ക്ക് നോട്ടീസ് അയച്ച് വിശദീകരണം തേടും. മിഷന്‍ 2020 ന്‍െറ ഭാഗമായി 14 ജില്ലകളിലും അടിസ്ഥാന സൗകര്യം ഉറപ്പാക്കി സ്റ്റേഡിയങ്ങള്‍ നിര്‍മിക്കും. 2020 ഓടെ എല്ലാ ജില്ലകളിലും കെ.സി.എക്ക് സ്വന്തമായി ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ ഉണ്ടാവും. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളിലെ സ്റ്റേഡിയം നിര്‍മാണം ഈ വര്‍ഷം തുടങ്ങും.
കേരളത്തിലെ രഞ്ജിട്രോഫി മത്സരങ്ങള്‍ പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചു. സഞ്ജു വി. സാംസനാണ് കേരള ക്യാപ്റ്റന്‍. പി. ബാലചന്ദ്രനാണ് കോച്ച്. റോബിന്‍ മേനോനെ വനിതാ ടീം കോച്ചായും വി.എന്‍. രഘുനാഥ്, എഡ്വിന്‍ ജോസ് എന്നിവരെ കോഓഡിനേറ്റര്‍മാരായും നിയമിച്ചു -അദ്ദേഹം പറഞ്ഞു.
കൊല്ലം റാവിസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെ.സി.എ അവാര്‍ഡുകളും വിതരണം ചെയ്തു. മികച്ച ക്രിക്കറ്റര്‍ക്കുള്ള എസ്. കെ. നായര്‍ പുരസ്കാരം സഞ്ജു വി. സാംസണ് വേണ്ടി പിതാവ് സാംസണ്‍ ഏറ്റുവാങ്ങി. മികച്ച ബാറ്റ്സ്മാന്‍ പുരസ്കാരം അക്ഷയ് കോടോത്ത്, സല്‍മാന്‍ നിസാര്‍ എന്നിവര്‍ക്കും അക്ഷയ് ചന്ദ്രന്‍, ബേസില്‍ തമ്പി, കെ. മോനിഷ് എന്നിവര്‍ക്കും സമ്മാനിച്ചു.
keywords : kerala-cricket-association-play-abroad-tc-mathew
Post a Comment
0 Comments