Type Here to Get Search Results !

Bottom Ad

ട്വന്റി20 ലോകകപ്പ്: ഇന്ത്യ ഒരുങ്ങുന്നു


evisionnews

ന്യൂഡല്‍ഹി:(www.evisionnews.in) ഇന്ത്യ വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക്. 2016ല്‍ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഐ.സി.സി. ട്വന്റി20 ലോകകപ്പിന്റെ വേദികള്‍ പ്രഖ്യാപിച്ചു. 2016 മാര്‍ച്ച് 11ന് തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. എട്ടുവേദികളിലായാണ് മത്സരങ്ങള്‍. കൊച്ചിയില്‍ മത്സരമില്ല.
2007ല്‍ പ്രഥമ ട്വന്റി20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ ഇതാദ്യമായാണ് കുട്ടിക്രിക്കറ്റിലെ ലോകകപ്പിന് ആതിഥ്യംവഹിക്കുന്നത്. 
ബെംഗളൂരു, ചെന്നൈ, ധര്‍മശാല, മൊഹാലി, മുംബൈ, നാഗ്പുര്‍, ന്യൂഡല്‍ഹി എന്നിവയാണ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന മറ്റുനഗരങ്ങള്‍. ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വേദികള്‍ പ്രഖ്യാപിച്ചത്. 
പുരുഷന്മാരുടെയും വനിതകളുടെയും ലോകകപ്പ് സമാന്തരമായി നടക്കും. ഇതേവേദികളില്‍ തന്നെയാണ് വനിതകളുടെ മത്സരവും നടക്കുക. ലോകകപ്പിന്റെ ഒരുക്കങ്ങള്‍ ഉടന്‍ തുടങ്ങും. ബി.സി.സി.ഐ. പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയ ചെയര്‍മാനും അനുരാഗ് ഠാക്കൂര്‍ കണ്‍വീനറുമായി കമ്മിറ്റിയും നിലവില്‍വന്നു.

keywords : t20 world cup-india-bcci

Post a Comment

0 Comments

Top Post Ad

Below Post Ad