ന്യൂഡൽഹി: (www.evisopnnews.in) ചെറിയ പെരുന്നാൾ പ്രമാണിച്ച് വാഗ അതിർത്തിയിൽ ഇന്ത്യൻ സൈന്യം നൽകിയ മധുര പലഹാരങ്ങൾ പാക് സൈന്യം നിരസിച്ചു. ഈദുൽ ഫിത്തറിന് ഇന്ത്യ പാകിസ്ഥാന് മധുരം നൽകുന്നത് വർഷങ്ങളായി തുടരുന്ന സംഭവമാണെങ്കിലും ആദ്യമായാണ് ഇത് നിരസിക്കപ്പെട്ടത്.
സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അതിനായി എന്തു സഹകരണവും രാജ്യത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഉന്നതസൈനിക ഉദ്യോഗസ്ഥർ പ്രതികരിച്ചു. പാക് അതിർത്തി സേനാ മേധാവിക്ക് ഇന്ത്യൻ രക്ഷാ സേന അയച്ച ഈദ് സന്ദേശത്തിനും മറുപടി ലഭിച്ചിട്ടില്ല. അതിർത്തിയിൽ തുടരുന്ന വെടിവെപ്പാണ് മധുരം നിരസിക്കാൻ കാരണമെന്നാണ് സൂചന.
അതേസമയം, പുഞ്ച് സെക്ടറിൽ പാകിസ്ഥൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ന് രണ്ടാംതവണയാണ് പാക് സൈന്യം കരാർ ലംഘിച്ച് ഇന്ത്യൻ സൈന്യത്തിന് നേരെ വെടിയുതിർത്തത്. ആക്രമണം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
keywords:sweet-india-pakisthan-war
Post a Comment
0 Comments