മുംബൈ :(www.evisionnews.in) ഐ പി എല്‍ ക്രിക്കറ്റിലെ വാതുവെപ്പിലും ഒത്തുകളിയിലുമൊന്നും ക്രിക്കറ്റ് കളിക്കാര്‍ക്ക് പങ്കില്ലെന്ന് മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിക്കുന്ന റെയ്‌ന ഒത്തുകളിയില്‍ ഏര്‍പ്പെട്ടതായി ആരോപണം ഉണ്ടായിരുന്നു. മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്തിനെ ദില്ലിയിലെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് റെയ്‌ന പ്രതികരണവുമായി രംഗത്തെത്തിയത്. കളിക്കാര്‍ക്ക് ഒത്തുകളിയില്‍ പങ്കില്ല എന്ന് റെയ്‌ന പറഞ്ഞത് തന്നെ ആരും സംശയിക്കണ്ട എന്നാണോ അതോ ശ്രീശാന്ത് കുറ്റക്കാരനല്ല എന്നാണോ എന്നത് വ്യക്തമല്ല. ഐ പി എല്‍ ഒത്തുകളിയില്‍ ആരോപണം നേരിടുന്ന കളിക്കാരനാണ് റെയ്‌ന. റെയ്‌നയുടെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ സുപ്രീം കോടതി കമ്മിറ്റി രണ്ട് വര്‍ഷത്തേക്ക് വിലക്കിയിരിക്കുകയാണ്.
keyword:sureshraina-support-shreeshanth-cricket
Post a Comment
0 Comments