മംഗളൂരൂ: (www.evisionnews.in) ദളിത് യുവാവിന്റെ വലതുകൈവിരലുകള്‍ വെട്ടി നീക്കിയ കേസില്‍ ഭുവുടമയുടെ രണ്ടാം ഭാര്യ പുഷ്പ(45)യെ പോലീസ് അസ്റ്റ് ചെയ്തു.
ബെല്‍ത്തങ്ങാടി താലൂക്കിലെ നെരിയ ഗ്രാമത്തിലെ പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട ദളിത് യുവാവ് സുന്ദര മലക്കുടിയ(45)യുടെ കെവിരലുകളാണ് ഭൂവുടമ ഗോപാല്‍ ഗൗഡയും കുടുംബാംഗങ്ങളും ചേര്‍ന്ന് കളപറിക്കുന്ന യന്ത്രം കൊണ്ട് വെട്ടി നീക്കിയത്.
ഗോപാല്‍ ഗൗഡയും സഹോദരി ദമയന്തിയും കാര്‍ ഡ്രൈവറും ഒളിവിലാണ്.പുത്തൂര്‍ എഎസ്പി രാഹുല്‍ കുമാറാണ് പുഷ്പയെ അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തെത്തിയ എഎസ്പിയും സംഘവും ചോരപുരണ്ട ഒരു ഷര്‍ട്ടില്‍ പൊതിഞ്ഞ അഞ്ച് വിരലുകള്‍ കണ്ടെടുത്തു.വിരലുകള്‍ വെട്ടിനീക്കിയ ശേഷം ഗോപാല്‍ ഗൗഡയ്‌ക്കൊപ്പമുണ്ടായിരുന്ന ഭാര്യയും സഹോദരിയും മുറിവേറ്റ കൈയില്‍ മുളകുപൊടി വിതറി പക തീര്‍ത്തുവെന്ന് പോലീസ് പറഞ്ഞു.ഞായറാഴ്ച രാവിലെയാണ് ഒരു മാരുതി ഓമ്‌നി വാനില്‍ എത്തിയ ഗോപാല്‍ ഗൗഡയും ഭാര്യയും സഹോദരിയും സുന്ദരയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഇയാളെ അടിച്ച് വീഴ്ത്തി പുറത്തിട്ട ശേഷം കൈവിരലുകള്‍ മുറിച്ചുമാറ്റിയ ക്രൂരകൃത്യം ചെയ്തത്.
ഗോപാല്‍ ഗൗഡ മുന്‍ ഗ്രാമ പഞ്ചായത്ത് അംഗമാണ്. സുന്ദര മലക്കുടിയ വര്‍ഷങ്ങളായി താമസിക്കുന്ന പുരയിടം തനിക്കവകാശപ്പെട്ടതാണെന്ന് പറഞ്ഞ് ഗോപാല്‍ ഗൗഡ ഈ ദളിത് കുടുംബത്തെ നിരന്തരം ദ്രോഹിക്കുകയായിരുന്നു.സ്ഥലത്തേ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നിയമമെന്നും സുന്ദരക്കനുകൂലമായിരുന്നു.ഇതാണ് സുന്ദരയോട് ഭൂവുടമയ്ക്ക് വൈരാഗ്യം ഇരട്ടിപ്പിക്കാന്‍ കാരണം.നാടിനെ നടുക്കിയ സംഭഴത്തിനെതിരെ ജൂലയ് 31ന് ബെല്‍ത്താങ്ങാടിയില്‍ ബഹുജനറാലി നടുക്കും.
Keywords: mangalore-sundara-malakudiya-hand-fingers-cut-pushpa
Post a Comment
0 Comments