Type Here to Get Search Results !

Bottom Ad

ഭൂവുടമ ദളിത് യുവാവിന്റെ കൈവിരലുകള്‍ വെട്ടി നീക്കി


മംഗളൂരു: (www.evisionnews.in)  ദലിത് യുവാവിന്റെ കൈവിരലുകള്‍ യന്ത്രസഹായത്തോടെ ഭൂവുടമ വെട്ടി നീക്കി. ബെല്‍ത്താങ്ങാടി താലൂക്കിലെ നെരിയ ഗ്രാമത്തിലാണ് ഞായറാഴ്ച്ച രാത്രി നാടിനെ നടുക്കിയ സംഭവം നടന്നത്. സുന്ദര മലക്കുടിയ(45)യുടെ വലത് കൈവിരലുകളാണ് ഭൂവുടമയുടെ കൊടും ക്രൂരതയില്‍ അറ്റു വീണത്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന സുന്ദരയെ ആശുപത്രിയിലെത്തിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് ഭൂവുടമ ഗോപാല ഗൗഡയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കളപറിക്കുന്ന യന്ത്രത്തിന്റെ സഹായത്തോടെയാണ് പട്ടിക വര്‍ഗവിഭാഗത്തില്‍പെട്ട സുന്ദര മലക്കുടിയയുടെ കൈവിരലുകള്‍ വെട്ടിനീക്കിയത്. സുന്ദരയും ഭൂവുടമയും തമ്മില്‍ ഭൂമിയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ വൈരാഗ്യമാണ് ഈ കൊടുംക്രൂരതയ്ക്ക് ഭൂവുടമയെ പ്രേരിപ്പിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.സുന്ദരയുടെ ഇടത് കൈക്കും പരിക്കുണ്ട്.

Keywords: mangalore-sundara-got-attacked-by-gopala-gouda
Tags

Post a Comment

0 Comments

Top Post Ad

Below Post Ad